ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് തസ്‌തികകളിലേക്ക് ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്.

 

സോപാനം കാവൽ

ഒഴിവുകൾ: 15 (എസ്.എസി/എസ്.ടി.വിഭാഗക്കാർക്ക് 10 % സംവരണം ലഭിക്കും.)

 

യോഗ്യത: ഏഴാം ക്ലാസ്സ് വിജയം.

മികച്ച ശാരീരികക്ഷമതയുള്ള പുരുഷന്മാരായിരിക്കണം.

(അസി.സർജനിൽ കുറയാത്ത ഗവണ്മെന്റ് ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം). നല്ല കാഴ്‌ചശക്തി ഉണ്ടായിരിക്കണം.

പ്രായപരിധി: 30 – 50 വയസ്സ് (01-01-2022 അടിസ്ഥാനമാക്കി)

ശമ്പളം: 15,000 രൂപ

 

വനിതാ സെക്യൂരിറ്റി ഗാർഡ്

ഒഴിവുകൾ: 12

യോഗ്യത: ഏഴാം ക്ലാസ്സ് വിജയം. ശാരീരിക അംഗവൈകല്യമില്ലാത്തവരായിരിക്കണം. (അസി.സർജനിൽ കുറയാത്ത ഗവണ്മെന്റ് ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം). നല്ല കാഴ്‌ചശക്തി ഉണ്ടായിരിക്കണം.

പ്രായപരിധി: 55 – 60 വയസ്സ് (01-01-2022 അടിസ്ഥാനമാക്കി)

ശമ്പളം: 15,000 രൂപ

 

അപേക്ഷ: ദേവസ്വം ഓഫീസിൽ നിന്ന് അപേക്ഷാ ഫോം വാങ്ങാം. 100 രൂപ ഫീ ഉണ്ട്. (എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാ ഫോം സൌജന്യമായി ലഭിക്കും.)

പ്രായം, യോഗ്യത, ജാതി, മുൻ‌പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം അപേക്ഷ നേരിട്ടോ തപാൽ മുഖാന്തിരമോ സമർപ്പിക്കാം.

വിലാസം: അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ - 680101

ഫോൺ: 0487 - 2556335

 

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 2022 ഒക്ടോബർ 15. 5 മണി വരെ

 

 

Keywords: guruvayoor devaswom board recruitment, sopanam kaval, vanitha security guard


തൊഴിൽ വാർത്തകൾ, വിദ്യാഭ്യാസ അറിയിപ്പുകൾ, പ്രാദേശിക തൊഴിലവസരങ്ങൾ, വിദേശ ജോലി ഒഴിവുകൾ - ഫേസ്ബുക്കിൽ ലഭിക്കുവാൻ: 👉 Join Our Facebook Group