മുഖം മനസ്സിന്റെ കണ്ണാടി എന്നു പറയാറുണ്ട്. മനസ്സിലെ സന്തോഷവും ദു:ഖവുമെല്ലാം മുഖത്ത് പ്രതിഫലിക്കുന്നത് കൊണ്ടായിരിക്കാം ഇങ്ങനെയൊരു ചൊല്ലുണ്ടായത്.

ഭൂരിഭാഗം പേരിലും മുഖത്തിന്റെ ഇടത് വശം വലത് വശത്തേക്കാൾ മികച്ചതായി കാണപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?

 

ഒരാളുടെ വ്യക്തിത്വം ഏറ്റവും നന്നായി പ്രതിഫലിക്കുന്നത് മുഖത്തിന്റെ ഇടത് ഭാഗത്തായിരിക്കും. മുഖത്തിന്റെ ഇടതുവശം സ്വഭാവത്തെയും പെരുമാറ്റത്തെയും കുറിച്ച് സംസാരിക്കുമത്രേ. മനോവേദനയും ഉൾഭയവും മുഖത്തിന്റെ ഇടത് വശത്ത് ഏറ്റവും ആദ്യം അനുഭവപ്പെടുന്നു. മുഖത്തിന്റെ വലതു ഭാഗം വികാരങ്ങളേയും മനോഭാവത്തേയും പ്രതിഫലിപ്പിക്കുന്നു.

 

മുഖത്തിലെ അവയവലക്ഷണങ്ങളും ആകൃതിയും അടിസ്ഥാനമാക്കി അവയുടെ  സവിശേഷതകളും പ്രത്യേകതകളും നമുക്കൊന്ന് പരിശോധിക്കാം.

 

1. നെറ്റിത്തടം:

വിശാലമായ നെറ്റിത്തടം വിശാലമനസ്‌കതയുടെ അടയാളം. ഹൃദയവിശാലതയുള്ള ഇക്കൂട്ടർ മാനസികമായി ഔന്നിത്യമുള്ളവരായിരിക്ക‌ും. ബുദ്ധിശക്തിയുടെ കാര്യത്തിലും ഇവർ മുൻ‌പന്മാർ. 
ഇടുങ്ങിയ നെറ്റിക്കാർ ബുദ്ധി കുറഞ്ഞവർ എന്നർത്ഥമില്ല. ഇടുങ്ങിയ നെറ്റിയുള്ളവർ വ്യക്തിക്ഷമയുള്ളവർ. അതിനാൽ നൈപ്യുണ്യ വൈദഗ്ദ്യം ആവശ്യമുള്ള ജോലികളിൽ പ്രശോഭിക്കാൻ സാധ്യത.

നെറ്റിയിൽ ക‌ുറുകെ ചുളിവ് ഉള്ളവർ ഇടപെടുന്ന കാര്യങ്ങളെ പ്രശ്‌നകലുഷിതമാക്കുന്നവർ.

 

(മുൻ ‌അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ്)

 

2. പുരികം:

കനത്ത പുരികമുള്ളവരിൽ ഏറിയ പങ്കും ആരോഗ്യദൃഡഗാത്രരായിരിക്കും. കനത്ത പുരികക്കാർ സ്വാർത്ഥലാഭത്തിനോ വ്യക്തിതാത്പര്യങ്ങൾക്കോ വേണ്ടി നിഗൂഡകാര്യങ്ങൾ ചെയ്യുന്നതിന്  മടിക്കാത്തവർ. 

ഇത്തരക്കാർ കഴിവുള്ളവരും.  ഉത്തരവാദിത്തമുള്ളവരുമായിരിക്കും. കട്ടിയുള്ള പുരികക്കാർ ശാഠ്യക്കാരോ അചഞ്ചല മനസ്ക്കരോ ആകാം. കൂട്ടുപുരികക്കാർ സങ്കീർണ്ണ സ്വഭാവമുള്ളവരാകാൻ സാധ്യത. നേർത്ത പുരികക്കാർ ആത്മവിശ്വാസം കുറഞ്ഞവർ.

 

പുരികവും കണ്ണ‌ും തമ്മിലുള്ള അകലം

പുരികവും കണ്ണ‌ും തമ്മിലുള്ള അകലം സ്വാഭാവികതയിലും കൂടുതലായിരുന്നാൽ,  മറ്റുള്ളവരോട് പെട്ടെന്ന് മാനസിക അടുപ്പം കാണിക്കാത്തവർ.

പുരികവും കണ്ണ‌ും തമ്മിലുള്ള അകലം വളരെ ക‌ുറഞ്ഞിര‌ുന്നാൽ, അത്തരക്കാർ എട‌ുത്തു ചാട്ടക്കാ‍രായിരിക്ക‌ും. തിക്തഫലത്തെ പറ്റി ചിന്തിക്കാതെ ക‌ുത്സിത പ്രവർത്തികളിൽ ഏർപ്പെടാൻ സാധ്യത ഏറെ.

 

(Asian Lady)

 

3. കണ്ണ‌ുകൾ

മുഖം മനസ്സിന്റെ കണ്ണാടിയാണെങ്കിൽ കണ്ണുകൾ ആത്മാവിന്റെ കവാടങ്ങളാണെന്ന് പറയാം. ഒരു വ്യക്തിയേക്കുറിച്ച് ഏറ്റവും കൂടുതൽ പറഞ്ഞു തരുന്നത് കണ്ണുകളായിരിക്കും. ഒരാളുടെ ചൈതന്യവും ഊർജ്ജവും വ്യക്തിത്വവും എന്തെന്ന് കണ്ണുകൾ സൂചിപ്പിക്കുന്നു.

 

വലിയ കണ്ണുകൾ ഉള്ളവർ, മറ്റുള്ളവർക്ക് ഏറെ സ്വീകാര്യതയും പരിഗണനയും നൽ‌കുന്നു. ചെറിയ കണ്ണുകൾ ഉള്ളവരിൽ ചിലർ വിവേക ശൂന്യവും ക്രൂരവും അപക്വവുമായ പെരുമാറ്റം പ്രകടമാക്കുന്നു.

 

(റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ)

 

ക‌ുഴിഞ്ഞ കണ്ണ‌ുള്ളവരിലധികവും അഗാധ ചിന്തകൾക്കടിമകൾ ആയിരിക്ക‌ും. പാരമ്പര്യമായി കുഴിഞ്ഞ കണ്ണുള്ളവരേയും ഡിജിറ്റൽ മാധ്യമങ്ങൾ അമിതമായി ഉപയോഗിക്കുന്നവരേയും ഈ പ്രസ്‌താവനയിൽ നിന്നൊഴിവാക്കാം.  

ചുരുക്കം ചില വ്യക്തികളിൽ ഒര‌ു കൃഷ്‌ണമണി മറ്റേതിനേക്കാൾ ചെറ‌ുതായിരിക്കും. അവർ പുറമേക്ക് ശാന്തരാണെങ്കിലും സാന്ദർഭികമായി അസ്വഭാവികമായി അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നവരുമായിരിക്കും.

കീഴ്‌കൺപീലിയും കൃഷ്‌ണമണിയും തമ്മിലുള്ള അകലം കൂടിയിരുന്നാലും അക്രമശൈലിയുള്ള വ്യക്തിത്വമായിരിക്കാം.

 

ചിലര‌ുടെ കണ്ണിലെ മഞ്ഞളിപ്പ്  അവര‌ുടെ മലീമസ ചിന്തകളെ വെളിവാക്കുന്നു. സമീപകാലത്തെ വിവാദ സമരനായികയ‌ുടെ ഭർത്താവിന്റെ കണ്ണ‌ുകൾ ഇതിനൊരുദാഹരണമായി പറയാം.

സമരത്തിനു ശേഷം ഇതു വരെ വന്ന വാർത്തകൾ കണ്ടിരിക്കുമല്ലോ.

 

വാഗ്മിത്വമുള്ള ഒരു അധ്യാപകൻ ക്ലാസ്സെടുക്കുമ്പോൾ വിദ്യാർത്ഥികളുടെ കണ്ണുകൾ വിടർന്നിരിക്കുന്നത് കാണാം. 

അപ്പോൾ ഇഷ്‌ടമില്ലാത്തവരോടോ വിരോധമുള്ളവരോടോ സംസാരിക്കുമ്പോൾ കേട്ടിരിക്കുന്നവരുടെ കണ്ണിലെന്തെങ്കിലും മാറ്റം സംഭവിക്കാറുണ്ടോ ? 

ഉണ്ടെന്നാണ് ഉത്തരം. 

ഇഷ്‌ടമില്ലാത്തവരോടോ വിരോധമുള്ളവരോടോ സംസാരിക്കുമ്പോൾ ഭൂരിഭാഗം പേരിലും സാധാരണയിൽ നിന്ന് വ്യത്യസ്‌തമായി കൃഷ്‌‌ണമണി ചുരുങ്ങുന്നതായി കാണാറുണ്ട്.

 

കണ്ണുകളിലെ ശാന്തത

അസാധാരണ ശാന്തത ചിലര‌ുടെ കണ്ണ‌ുകളിൽ കാണാറ‌ുണ്ട്. നിഷ്‌ടൂര വാക്ക‌ുകൾ പറയുമ്പോളോ, അക്രമ ആഹ്വാനം ചെയ്യുമ്പോൾ പോലുമോ അതിശാന്തമായിരിക്ക‌ുന്ന കണ്ണ‌ുകളുള്ളവർ ക്രൂരമായ മനസ്സിന‌ുടമകൾ ആയിരിക്ക‌ും.

ഞാൻ ചിലത് തീര‌ുമാനിച്ച് ഉറച്ചിട്ട‌ുണ്ട്. മറ്റുള്ളവരാൽ എന്റെ മനസ്സ് മാറ‌ുകയില്ല എന്ന് അവര‌ുടെ കണ്ണ‌ുകൾ വിളിച്ചോതുന്നു.

 

(ഒസാമ ബിൻ‌ലാദൻ)

 

കണ്ണ‌ുകൾക്ക് താഴെയുള്ള കറ‌ുത്ത നിറം:

പാരമ്പര്യേതരമായി കണ്ണുകൾക്ക് താഴെ കറുപ്പ് നിറം കൂടുതൽ ഉള്ളവർ  നിഗൂഡ ചിന്തകൾക്ക് അടിമപ്പെട്ടവരായിരിക്കാം.

ഇവരിൽ ഭൂരിഭാഗത്തിന‌ും മുൻ‌കോപം കൂടെപ്പിറപ്പായിരിക്ക‌ും. ഇത്തരക്കാർ പെട്ടെന്ന് വികാരങ്ങൾക്ക് അടിമപ്പെട്ട് പോകാൻ സാദ്ധ്യത.

 

4. ചെവി:

ചിലർക്ക് മുന്നോട്ട് വിടർന്ന് നിൽ‌ക്ക‌ുന്ന ചെവികൾ ഉണ്ടായിരിക്കും. ഏതൊര‌ു കാര്യവും പെട്ടെന്ന് മനസ്സിലാക്കാൻ സമർത്ഥരായിരിക്ക‌ും ഇത്തരക്കാർ. നിരീക്ഷണപാടവം എറെയുള്ള ഇക്കൂട്ടർ പഠനത്തിൽ ശോഭിക്കാൻ സാധ്യത. വക്ര ബുദ്ധിയിൽ ഇവരിൽ ചിലർ ശ്രേഷ്‌ഠരായിരിക്കും.

 

മുൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ചെവികളും, ലോകത്തിലേറ്റവും വലിയ ചാരസംഘടനയായി ഇസ്രയേലിന്റെ മൊസാദ് വളർന്നത് നെതന്യാഹുവിന്റെ കാലഘട്ടത്തിൽ എന്നതും ഇവിടെ കൂട്ടി വായിക്കാവുന്നതാണ്. 

(മുൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു)

 

താരത‌മ്യേന ചെറിയ ചെവിക്കാർ നിഷ്‌കളങ്കരായിരിക്ക‌ും. വലിയ ചെവിക്കാരെ അപേക്ഷിച്ച് തന്നോട് തന്നെ ആഭിമുഖ്യം കൂടുതലുള്ള കൂട്ടരായിരിക്കും.

ചെവിയുടെ താഴ്ഭാഗം തീരെ വലിപ്പം ക‌ുറഞ്ഞവരിൽ അല്ലെങ്കിൽ ചെവിയുടെ താഴ്‌ഭാഗം മുറിഞ്ഞു പോയ പോലെ കാണപ്പെടുന്നവരിൽ ചിലർ അധ:സ്ഥിത മനോഭാവക്കാരായിരിക്ക‌ും, സുഖലോലുപര‌ും മദ്യം പോലുള്ള ലഹരി ഉപയോഗത്തിൽ തത്പരര‌ുമായിരിക്ക‌ും.

 

5.  മൂക്ക്:

വലിയ മൂക്കുള്ളവർ പര‌ുക്കൻ സ്വഭാവം പ്രകടിപ്പിക്ക‌ുന്നവരാകാം. സൌഹൃദങ്ങൾ അധികം ഇഷ്‌ടപ്പെടാത്തവരായ ഇവരിൽ പലരും സ്വാർത്ഥതത്പരർ.

 

മുകളിലേക്ക് ഉയർന്ന് തുറന്ന രീതിയിലുള്ള മൂക്കുള്ളവർ തുറന്ന മാനസിക നിലയുള്ളവർ. ലോകത്തിലുള്ള എല്ലാത്തിനെ പറ്റിയും സംസാരിക്കാൻ കഴിയുന്നവരോ സംസാരിക്കാൻ ഇഷ്‌ടപ്പെടുന്നവരോ ആണ്. നല്ലതും ചീത്തയും മറയ്‌ക്കാൻ കഴിയാത്തവരാണിവർ.

 

ചെറിയ മൂക്ക‌ുള്ളവരിൽ പലര‌ും നിഷ്‌കളങ്കര‌ും തൊട്ടാവാടികള‌ുമായി കാണാറ‌ുണ്ട്.

ചെറിയമൂക്ക് സൽ‌സ്വഭാവത്തിന്റെയും സൌമ്യതയുടെയും അടയാളമാണ്.

വടിവൊത്ത മൂക്കുള്ളവർ ബുദ്ധികൂർമ്മതയുള്ളവരും ഉൾക്കാഴ്‌ച കൂടിയവരുമായിരിക്കും.

വടിവൊത്തതും മൂർച്ചയുള്ളതു പോലെ തോന്നിപ്പിക്കുന്നതുമായ മൂക്ക് ഉള്ളവർ കലാവാസന പ്രകടിപ്പിക്കുന്നവർ.

പാരമ്പര്യേതരമായി മൂക്കിൽ കറ‌ുത്ത പാടുള്ളവർ മാനസിക സമ്മർദ്ധം അന‌ുഭവിക്ക‌ുന്നവരാണ്.

 

6. കവിൾ:

കവിളെല്ല് സാധാരണഗതിയിൽ നിന്ന‌ും ഇരുവശത്തേക്കും തള്ളി നിൽ‌ക്ക‌ുന്നവർ സ്വയം പ്രശസ്‌തരാവാൻ ഏറെ ആഗ്രഹിക്ക‌ുന്നവർ ആയിരിക്ക‌ും. ധാർഷ്‌ട്യമുള്ളവരും ലക്ഷ്യബോധവുമുള്ളവരായിരിക്കും.  സമ്പത്ത് ഇവര‌ുടെ പ്രധാന ലക്ഷ്യം. ആൾക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാന‌ും പുകഴ്‌ത്തലുകൾക്ക് വിധേയമാകാ‍ന‌ും ഇക്കൂട്ടർ താത്പര്യം കാണിക്ക‌ുന്ന‌ു. ഉപരിഭാവമനോഗതിയും ഇവരിൽ ചിലരിൽ പ്രകടം. അധികാരത്തോടുള്ള ആസക്തി ഇത്തരക്കാരിൽ കാണാം. ചെറിയ കവിൾത്തടങ്ങൾ ഉള്ളവർ നേരെ വിപരീതവുമായിരിക്കും.

 

ന‌ുണക്ക‌ുഴി:

മറ്റുള്ളവരാൽ ആകർഷിക്കപ്പെടാൻ ആഗ്രഹിക്ക‌ുന്നവരാണിക്കൂട്ടർ. കാര്യസാദ്ധ്യത്തിന‌ു വേണ്ടി അപഥ സഞ്ചാരത്തിനും ഇവരിൽ ചിലർ മടി കാണിക്കില്ല.

 

7. ചുണ്ട‌ുകൾ:

മേൽ‌ചുണ്ട് വീതി ക‌ുറവാണെങ്കിൽ രഹസ്യസ്വഭാവമുള്ളവർ. അമിത സംസാരം ഒഴിവാക്കാൻ ആഗ്രഹിക്ക‌ുന്നവർ. കീഴ്ച്ചുണ്ട് വീതി ക‌ൂടിയാൽ സംസാര പ്രിയർ.

ചുണ്ടുകളുടെ രണ്ടറ്റവും അതായത് വായുടെ കോണുകൾ ഉയർന്നിരിക്കുന്നവർ ശുഭാപ്‌തി വിശ്വാസക്കാരായിരിക്കും. കോണുകൾ താഴ്ന്നിരിക്കുന്നവർ പ്രചോദനമുൾക്കൊണ്ട് മാത്രം പ്രവർത്തിക്കുന്നവർ. എന്ത്ചെയ്യുമ്പോഴും അവർക്ക് പിന്തുണ ആവശ്യമാണ്.

നേർത്ത ചുണ്ടുള്ളവർ പൊതുവേ ജാഗ്രതാ മനോഭാവമുള്ളവർ.

 

8. പല്ലുകൾ:

മുകൾ ഭാഗത്തെ പല്ലുകൾ അമിതമായി വിടർന്ന് നിന്നാൽ വികാരങ്ങൾക്ക് പെട്ടെന്ന് കീഴ്പ്പെട‌ുന്നവർ. താഴ്ഭാഗത്തെ പല്ലുകൾക്കിടയിൽ വിടവ് അധികമായാൽ, സംസാരപ്രിയർ. ഇല്ലാത്ത കാര്യങ്ങൾ പോലും പൊലിപ്പിച്ച് പറയൽ, പാഴ്വാഗ്‌ദാനങ്ങൾ ഇക്ക‌ൂട്ടര‌ുടെ ശൈലിയായിരിക്ക‌ും. താഴ്ഭാഗം നിരയില്ലാത്ത പല്ല‌ുകൾക്ക‌ുടമകൾ വാചാലർ.

 

9. താടി:

താടി മുൻ‌ഭാഗത്തേക്ക് നീണ്ടിര‌ുന്നാൽ സഹായ മനസ്‌ക്കരായിരിക്ക‌ും.

താടി ഉൾവലിഞ്ഞിരുന്നാൽ ശാരീരികമായി മടിയന്മാരും, ഏർപ്പെടുന്ന പ്രവർത്തന മേഖലയിൽ മുൻകൈ എടുക്കാത്തവരും ദുർബല മനസ്‌ഥിതരുമായിരിക്കും. ഇത്തരക്കാരിൽ ധാർ‌ഷ്‌ട്യം കുറവായിരിക്കും.

ഇരട്ടത്താടി അഥവാ താടിക്ക് നടുവിലൂടെ വരയുള്ളവർ കുലീന ചിന്താഗതിക്കാ‍രായിരിക്കും. തന്ത്രപ്രധാനമേഖലയിൽ ഉയർന്ന സ്വാധീനം ചെലുത്താൻ പ്രാപ്‌‌തി ഉള്ളവരായിരിക്കും ഇത്തരക്കാർ.

ഇര‌ു വശങ്ങളിലെയും താടിയെല്ലിന് വീതി കൂടുതലുള്ള ആള‌ുകൾ ബുദ്ധിമുട്ടേറിയ കാര്യങ്ങളിൽ ഏർപ്പെടാൻ തത്പരരായിരിക്ക‌ും. ബോക്സിംഗ് ‌റിംഗിൽ ഇത്തരം ആള‌ുകളെ ധാരാളമായി കാണം.

 

(ബോക്സിംഗ്)

 

ഇരുവശങ്ങളിലേയും താടിയെല്ലുകൾ ഇടുങ്ങിയതാണെങ്കിൽ ഭൌതിക ലോകവുമായുള്ള ദുർബല ബന്ധത്തിന്റെ അടയാളമായിരിക്കാം. ശാരീരിക മാനസിക ദൌർബല്യം ഉണ്ടായിരിക്കും. ഇത്തരക്കാരിൽ അന്തർമുഖർ ഏറെ കണ്ടു വരുന്നു.

 

10.  തലയുടെ വലിപ്പം

തലയുടെ വലതു ഭാഗം വലിപ്പം കൂടിയവരിൽ ഏറിയ പങ്ക‌ും ഭാഷാ പഠനത്തിൽ പ്രഗത്ഭരായിരിക്കും. ഇടതു വശം വലിപ്പം കൂടിയാൽ കണക്കിൽ മിടുക്കർ.

 

മേൽ‌പ്പറഞ്ഞവ ആരെയെങ്കിലും ഇകഴ്‌ത്തുവാനുള്ളതല്ല. 60 – 80 ശതമാനത്തോളം ശരിയായി വര‌ുന്നതായി കാണാം. ഇവിടെ പറഞ്ഞിരിക്കുന്ന മുഖഭാവനയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ അനുഭവവും അവബോധവും കൂടിച്ചേർന്ന് സ്വന്തം മുഖത്തേയും സൌഹൃദങ്ങളേയും വിലയിരുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.

© Sp, Nemmara 

 

Keywords: face reading basics, can understand personality by looking at the face, facial science