സെൻ‌ട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ), ഹെഡ്കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

ആകെ ഒഴിവുകൾ: 540

രണ്ട് തസ്‌തികകളിലേക്കും നേരിട്ടും ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് വഴിയും നിയമനം നടത്തും.

 

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ)

ഒഴിവുകൾ: 122

യോഗ്യത: അംഗീകൃത ബോർഡിൽ നിന്നുള്ള പ്ലസ് ടു വിജയം. മിനിറ്റിൽ 80 വാക്ക് ടൈപ്പിംഗ് സ്‌പീഡ് ഉണ്ടായിരിക്കണം.

 

ഹെഡ്കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ)

ഒഴിവുകൾ: 418

യോഗ്യത: അംഗീകൃത ബോർഡിൽ നിന്നുള്ള പ്ലസ് ടു വിജയം. ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിംഗ് സ്‌പീഡ് ഉണ്ടായിരിക്കണം.

 

പ്രായപരിധി: 18 – 25 വയസ്സ്. (2022 ഒക്ടോബർ 25 ന്). അപേക്ഷകർ 1997 ഒക്ടോബർ 26 നും 2004 ഒക്ടോബർ 25-നും ഇടയിൽ ജനിച്ചവരാകണം. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ഡിപ്പാർട്ട്മെന്റൽ ടെസ്റ്റിന് അപേക്ഷിക്കുന്നവർക്ക് 35 വയസ്സാണ് ഉയർന്ന പ്രായപരിധി.

 

തിരഞ്ഞെടുപ്പ്: ശാരീരിക ക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നീ ഘട്ടങ്ങളീലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. നിലവിൽ താത്കാലിക ഒഴിവുകളാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്താൻ സാദ്യതയുണ്ട്.

 

അപേക്ഷ: www.cisfrectt.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

മൂന്ന് മാസത്തിനുള്ളിലെടുത്ത പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

അപേക്ഷയുടെ പ്രിന്റൌട്ട് സൂക്ഷിച്ചു വയ്ക്കണം. ഇത് പ്രമാണ പരിശോധനാ സമയത്ത് ഹാജരാക്കേണ്ടി വരും.

 

വിജ്‌ഞാപനത്തിനായി സന്ദർശിക്കുക: Notification

 

അപേക്ഷാ ഫീസ്: 100 രൂപ. എസ്.സി/എസ്.ടി. വിഭാഗക്കാർ, വനിതകൾ, വിമുക്തഭടർ എന്നിവർക്ക് അപേക്ഷാ ഫീസില്ല.

അവസാന തീയതി: 2022 ഒക്ടോബർ 25

 

Keywords: CISF, Central Industrial Security Force Recruitment of Assistant Sub Inspector (Stenographer) and Head Constable (Ministerial) in CISF-2022 

തൊഴിൽ വാർത്തകൾ, വിദ്യാഭ്യാസ അറിയിപ്പുകൾ, പ്രാദേശിക തൊഴിലവസരങ്ങൾ, വിദേശ ജോലി ഒഴിവുകൾ - ഫേസ്ബുക്കിൽ ലഭിക്കുവാൻ: 👉 Join Our Facebook Group