എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അർധ സർക്കാർ സ്ഥാപനത്തിൽ ജനറൽ വർക്കർ (കാന്റീൻ) തസ്‌തികയിൽ ഒഴിവുകൾ. ആകെ 18 ഒഴിവുകളാണുള്ളത്. കരാറടിസ്ഥാനത്തിലാണ് നിയമനം. എം‌പ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുക.

 

യോഗ്യത: ഏഴാം ക്ലാസ്, ഫാക്ടറി കാന്റീനിലോ സ്റ്റാർ ഹോട്ടലിലോ ലൈസൻസുള്ള ഫുഡ് കാറ്ററിംഗ് സർവീസ് അതോറിറ്റിയിലോ ഭക്ഷണം തയ്യാറാക്കുന്നതിലും വിളമ്പുന്നതിലും മൂന്ന് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

ഫുഡ് പ്രൊഡക്ഷൻ / സർക്കാർ ഫുഡ് ക്രാഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫുഡ് ആൻഡ് ബിവറേജസ് എന്നിവയിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോശ്‌സ്/ കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കാറ്ററിംഗ് , റസ്റ്റോറന്റ്  മാനേജ്മെന്റിൽ രണ്ട് വർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റ്, മലയാളത്തിലെ അറിവ് എന്നിവ അഭിലഷണീയ യോഗ്യതയാണ്.

 

പ്രായം: 18 – 30 വയസ്സ് (സെപ്റ്റംബർ 15 ന്)

 

ശമ്പളം: 17,300 രൂപ.

ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി എം‌പ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

അവസാന തീയതി: 2022 സെപ്റ്റംബർ 24

 

 

Keywords: canteen worker, employment exchange kerala


തൊഴിൽ വാർത്തകൾ, വിദ്യാഭ്യാസ അറിയിപ്പുകൾ, പ്രാദേശിക തൊഴിലവസരങ്ങൾ, വിദേശ ജോലി ഒഴിവുകൾ - ഫേസ്ബുക്കിൽ ലഭിക്കുവാൻ: 👉 Join Our Facebook Group