ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

ആകെ ഒഴിവുകൾ: 126

സബ് ഇൻസ്പെക്ടർ - 18

കോൺസ്റ്റബിൾ (കാർപെന്റർ) – 56

കോൺസ്റ്റബിൾ (മേസൺ) – 31

കോൺസ്റ്റബിൾ (പ്ലംബർ) – 21

എന്നിങ്ങനെയാണ് ഒഴിവുകൾ.

 

യോഗ്യത:

സബ് ഇൻസ്പെക്ടർ: പന്ത്രണ്ടാം ക്ലാസ്സും ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി പരീക്ഷയിൽ വിജയവും. സെൻ‌ട്രൽ നഴ്‌സിംഗ് കൌൺസിലിലോ സ്റ്റേറ്റ് നഴ്‌സിംഗ് കൌൺസിലിലോ രജിസ്റ്റർ ചെയ്‌തിരിക്കണം. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യയോഗ്യതയാണ്.

പ്രായപരിധി: 21 – 30 വയസ്സ്. (2022 സെപ്റ്റംബർ 15 ന്)

 

കോൺസ്റ്റബിൾ: പത്താം ക്ലാസ്സ് വിജയവും മേസൺ/ കാർപെന്റർ / പ്ലംബർ ട്രേഡിലുള്ള ഐ.ടി.ഐ. സർട്ടിഫിക്കറ്റും.

പ്രായപരിധി: 18 – 23 വയസ്സ്. (2022 സെപ്റ്റംബർ 15 ന്)

 

വയസ്സിളവ്: ഇരു തസ്തികകളീലും സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത ഇളവുണ്ടായിരിക്കും.

 

തിരഞ്ഞെടുപ്പ്: ശാരീരികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്/ സ്കിൽ ടെസ്റ്റ്/ വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

 

അപേക്ഷ: https://recruitment.itbpolice.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

 

ഫീസ്: സബ് ഇൻസ്പെക്ടർ തസ്‌തികയിലേക്ക് 200 രൂപ.

സ്ത്രീകൾ, വിമുക്തഭടർ, എസ്.സി./എസ്.ടി എന്നീ വിഭാഗക്കാർക്ക് അപേക്ഷാ ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:

സബ് ഇൻസ്പെക്ടർ: 15-09-2022

കോൺസ്റ്റബിൾ: 17-09-2022

 

Keywords: itbp police, indo Tibetan police force, ITBP Sub Inspector, ITBP Constable