അഗ്നിപഥ് റാലിയിലൂടെ മിലിട്ടറി പൊലീസിൽ ചേരാൻ വനിതകൾക്ക് അവസരം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

നവംബർ ഒന്ന് മുതൽ മൂന്ന് വരെ ബെംഗളൂരു മനേക് ഷാ പരേഡ് ഗ്രൌണ്ടിൽ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയിൽ  കേരളം, കർണ്ണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ അവിവാഹിതരായ വനിതകൾക്ക് പങ്കെടുക്കാം.

 

യോഗ്യത: കുറഞ്ഞത് 45 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ് വിജയം.

ഓരോ വിഷയത്തിലും കുറഞ്ഞത് 33 ശതമാനമെങ്കിലും മാർക്ക് നേടിയിരിക്കണം.

 

ശാരീരിക യോഗ്യത: അപേക്ഷകർക്ക് കുറഞ്ഞത് 162 സെ.മീ ഉയരവും ഉയരത്തിനാനുപാതികമാ‍യ ഭാരവുമുണ്ടായിരിക്കണം.

 

തിരഞ്ഞെടുപ്പ്: ശാരീരിക ക്ഷമതാ പരീക്ഷ, വൈദ്യപരിശോധന, എഴുത്തുപരീക്ഷ, എന്നീ ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

ശാരീരികക്ഷമതാ പരീക്ഷയുടെ ഭാഗമായി 1.6 കിലോമീറ്റർ ഓട്ടം 7 മിനിറ്റ് 30 സെക്കന്റിൽ പൂർത്തിയാക്കണം.

ലോങ് ജമ്പ് (10 അടി), ഹൈജമ്പ് (3 അടി) എന്നിവയിൽ യോഗ്യത നേടണം.

വൈദ്യപരിശോധനയിൽ യോഗ്യരായവർക്ക് എഴുത്തുപരീക്ഷ ഉണ്ടായിരിക്കും

എൻ.സി.സി. “സി” സർട്ടിഫിക്കറ്റ് ഉള്ളവർക്ക് എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല.

റിക്രൂട്ട്മെന്റ് റാലിയുടെ 20 ദിവസം മുൻപ് അപേക്ഷകർക്ക് ഇ-മെയിലായി അഡ്‌മിറ്റ് കാർഡ് അയച്ചു നൽ‌കും.

റാലിയിൽ പങ്കെടുക്കുന്നവർ 20 പാസ്സ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ ഒറിജിനലും കോപ്പിയും ഹാജരാക്കണം.

 

പ്രായപരിധി: 2022 ഒക്ടോബർ ഒന്നിന് 17.5 – 23 വയസ്സ്. അപേക്ഷകർ 1999 ഒക്ടോബർ ഒന്നിനും 2005 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം.

 

അപേക്ഷ: www.joinindianarmy.nic.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്‌ത് അപേക്ഷ സമർപ്പിക്കണം. ഇതേ വെബ്സൈറ്റിൽ വിശദവിവരങ്ങൾ നൽ‌കിയിട്ടുണ്ട്.  

ഒക്ടോബർ 12 മുതൽ അഡ്‌മിറ്റ് കാർഡ് ലഭ്യമാകും.  

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 സെപ്തംബർ 7

 

Keywords: agneepath women, agneepath recruitment, military police, agneeveer, army rally