ഗവണ്മെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ
2022 – ലെ മെഡിക്കൽ/ നീറ്റ് എൻട്രൻസ് പരീക്ഷകൾക്ക് സൌജന്യ പരിശീലനം നൽകുന്നു. പട്ടിക ജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന
ഗവണ്മെന്റ് പ്രീ എക്സാമിനേഷൻ സെന്ററിലാണ് പരിശീലനം.
എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലുള്ള
പട്ടിക ജാതി/ പട്ടിക വർഗ്ഗ വിഭാഗവിദ്യാർത്ഥികൾക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള
പിന്നോക്ക, ന്യൂനപക്ഷ സമുദായക്കാർക്കും അപേക്ഷിക്കാം.
മേയ് 16 ന് ആയിരിക്കും ക്ലാസ്സുകൾ ആരംഭിക്കുക. ജാതി, വരുമാനം,
വിദ്യാഭ്യാസ യോഗ്യത, (10,+1,+2) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ
പകർപ്പുകൾ സഹിതം എറണാകുളം ആലുവ സബ്‌ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ
ട്രെയിനിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ മാതൃക എല്ലാ പട്ടികജാതി വികസന
ഓഫീസുകളിലും ലഭ്യമാണ്.
അവസാന തീയതി: 2022 മെയ് 12
വിവരങ്ങൾക്ക്: 0484 2623304, 6238965773
Advertisement
എൻട്രൻസ് ഇനി എളുപ്പത്തിൽ മറികടക്കാം
എൻട്രൻസ് കോച്ചിംഗ് ആപ്ലിക്കേഷൻ ഇപ്പോൾ സൌജന്യമായി ഡൌൺ ലോഡ് ചെയ്യൂ >> https://bit.ly/3s5G16W
free referral code - 20 (for application)
Keywords: medical neet entrance, entrance free coaching
0 Comments