കേന്ദ്രസർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളിൽ എം.ടി.എസ്. , റവന്യൂവകുപ്പിലെ സെൻ‌ട്രൽ ബ്യൂറോ ഇൻഡയറക്ട് ടാക്സസ് ആ‍ൻഡ് കസ്റ്റംസ് , സെൻ‌ട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടീക്സ് വിഭാഗങ്ങളിലെ ഹവിൽ‌ദാർ തസ്‌തിയിലേക്കും അപേക്ഷ ക്ഷണിച്ചു.


പ്രതീക്ഷിത ഒഴിവുകൾ: ഏഴായിരത്തിലധികം. ഹവിൽദാർ തസ്‌തികയിൽ മാത്രം 3603 ഒഴിവുകൾ.

 

യോഗ്യത: പത്താം ക്ലാസ്സ് / തത്തുല്യം.

 

പ്രായം: 18 – 25 വയസ്സ് & 18 – 27 വയസ്സ് എന്നിങ്ങനെ രണ്ട് പ്രായപരിധിയുണ്ട്. അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ ഇളവ്.

 

അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ, എസ്.സി/എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടർ എന്നിവർക്ക് ഫീസില്ല. ഓൺലൈനായോ ഓഫ്‌ലൈനായോ ഫീസടയ്‌ക്കാവുന്നതാണ്.

 

അപേക്ഷ: ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾക്കായും അപേക്ഷ സമർപ്പിക്കാനായും സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.sssc.nic.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഏപ്രിൽ 30

 

Keywords: ssc mts, ssc havildar