തപാൽ വകുപ്പിൽ ഡ്രൈവർ

തപാൽ വകുപ്പിൽ സ്റ്റാഫ്‌ കാർ ഡ്രൈവർ തസ്തികയിൽ

ഒഴിവ്‌. ന്യൂഡൽഹിയിലെ മെയിൽ മോട്ടോർ സർവീസ്‌

സിനിയർ മാനേജരാണ്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌.

 

ഒഴിവുകൾ: 29

 

യോഗ്യത: എസ്‌.എസ്‌. എൽ.സി. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം, ലൈറ്റ്‌ - ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻ‌സ്, മോട്ടോറുകളുടെ അറ്റകുറ്റപ്പണിയിലുള്ള പ്രവൃത്തി പരിചയം. ഹോം ഗാർഡായോ സിവിൽ വൊളണ്ടിയറായോ പ്രവർത്തിച്ച മൂന്നുവർഷത്തെ പരിചയം അഭികാമ്യ യോഗ്യത.

 

പ്രായപരിധി: 18-27 വയസ്സ് (അർഹ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും)

 

ശമ്പളം; 19900-63200 രൂപ

 

വിശദവിവരങ്ങൾക്കായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.indiapost.gov.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 മാർച്ച്‌ 15

 

Keywords: india post staff car driver recruitment, post office recruitment