ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എം‌പ്ലോയ്മെന്റ് ഡവലപ്മെന്റിൽ അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഓഫീസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ സംസ്ഥാന ജില്ലാ ഓഫീസുകളിലുമായാണ് ഒഴിവുകൾ.

 

ആകെ ഒഴിവുകൾ: 2659

യോഗ്യത: +2. ഏതെങ്കിലും കമ്പ്യൂട്ടർ കോഴ്‌സിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.

 

ശമ്പളം: 11,765 -31,540 രൂപ

പ്രായപരിധി: 18 – 35 (2022 ഓഗസ്റ്റ് 1 ന്) അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രാ‍യത്തിൽ വയസ്സിളവുണ്ട്.

പരീക്ഷ: പരീക്ഷയും ഗ്രൂപ്പ് ഡിസ്‌കഷനും ഓഗസ്റ്റിൽ ഉണ്ടാകും. ജനറൽ സ്റ്റഡീസ്, ജനറൽ നോളജ്, എലമെന്ററി മാത്‌സ് & ഇംഗ്ലീഷ്, റൂറൽ ഇന്ത്യ വിഷയങ്ങളിലായി 90 മിനിറ്റ് ആയിരിക്കും പരീക്ഷ. നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.

തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കുക: https://dsrvsindia.ac.in/  

അവസാന തീയതി: 2022 ഏപ്രിൽ 20

Keywords: institute of digital education and employment development recruitment, assistant rural development officer, dsrvs