ലോവർ ഡിവിഷൻ കാർക്ക്‌, ജൂനിയർ സെക്രട്ടേറിയറ്റ്‌ അസിസ്റ്റ്‌, പോസ്റ്റൽ അസിസ്റ്റന്റ്‌ / സോർട്ടിംഗ് അസിസ്റ്റന്റ് , ഡാറ്റാ എൻ‌ട്രി  ഓപ്പറേറ്റർ എന്നി തസ്തികകളിലാണ്‌ ഒഴിവുകൾ. വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലാകും നിയമനം.

 

പ്രതീക്ഷിത ഒഴിവുകൾ: 5000

 

യോഗ്യത: എൽ.ഡി.സി./ജൂനിയർ സെക്രട്ടേറിയേറ്റ്‌ അസി

സ്റ്റ്‌, പോസ്റ്റൽ അസിസ്റ്റന്റ്‌ / സോർട്ടിങ്‌ അസിസ്റ്റന്റ്‌, ഡേറ്റ എൻ‌ട്രി ഓപ്പറേറ്റർ എന്നീ തസ്‌തികകളിലേക്ക് പ്ലസ് ടു ആണ് യോഗ്യത.

കൺ‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫീസിലെ ഡേറ്റ എൻ‌ട്രി ഓപ്പറേറ്റർ (ഗ്രേഡ്‌ എ) തസ്‌തികയിലേക്ക് പ്ലസ്ടു സയൻസ് പഠിച്ചവർക്കാണ് യോഗ്യത. ഗണിതം ഒരു വിഷയമായി പഠിച്ചിരിക്കണം.

 

പ്രായപരിധി: 18-27 വയസ്സ്‌. 1995 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ (രണ്ട്‌ തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക്‌ അപേക്ഷിക്കാം.

എസ്‌.സി /എസ്.ടി വിഭാഗക്കാർക്ക്‌ അഞ്ച്‌വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക്‌ മൂന്ന്‌ വർഷത്തെയും ഭിന്നശേഷിക്കാർക്ക്‌ 10 വർഷത്തെയും വയസ്സിളവുണ്ട്‌.

വിധവകൾ, വിവാഹമോചനം നേടിയവർ തുടങ്ങിയവർക്ക്‌ 35 വയസ്സുവരെ അപേക്ഷിക്കാം.

വിമുക്തഭടൻ‌മാർക്ക്‌ അവരുടെ സർവീസ്‌ കാലയളവനുസരിച്ചുള്ള വയസ്സിളവുണ്ട്‌.

 

പരിക്ഷ: മൂന്ന്‌ ഘട്ടങ്ങളായാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുക. ആദ്യഘട്ട പരീക്ഷ മേയിലുണ്ടാകും. ആദ്യഘട്ടത്തിൽ കംപ്യൂട്ടർ അധിഷ്‌ടിത പരിക്ഷയാണ്‌. പരീക്ഷയിൽ ഒബ്ജക്ടീവ്‌ ടൈപ്പ്‌ ചോദ്യങ്ങളാണുണ്ടാകുക.

പരീക്ഷാസമയം ഒരു മണിക്കൂർ ആയിരിക്കും.

ഇംഗ്ലീഷ്‌ ഭാഷ, ജനറൽ ഇന്റലിജൻസ്‌, ക്വാണ്ടിറ്റേറ്റീവ്‌ ആപ്റ്റിറ്റ്യൂഡ്‌, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ.

ഓരോ വിഭാഗത്തിലും 25 ചോദ്യങ്ങൾ വീതം. ഓരോ ചോദ്യത്തിനും രണ്ട്‌ മാർക്ക്‌ വീതമാണുള്ളത്‌.

ഭാഷ ഇംഗ്ലീഷോ ഹിന്ദിയോ തിരഞ്ഞെടുക്കാം. തെറ്റായ ഉത്തരത്തിന്‌ 05 മാർക്ക്‌ നഷ്ടപ്പെടും.

 

 

ഒന്നാംഘട്ട പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് രണ്ടാംഘട്ട പരീക്ഷയിൽ പങ്കെടുക്കാ‍നാവുക.

രണ്ടാം ഘട്ടത്തിൽ 100 മാർക്കിനുള്ള വിവരണാത്മക പരിക്ഷയാണ്‌ ഉണ്ടാ‍വുക

ഉത്തരക്കടലാസിൽ എഴുതേണ്ട പരീക്ഷയാണിത്‌. ഇംഗ്ലീഷിലോ ഹിന്ദിയിലോ പരീക്ഷയെഴുതാം. ഒരു മണിക്കൂറാണ്‌ പരീക്ഷാസമയം. ലേഖനം, കത്ത്‌, അപേക്ഷ,

സംഗ്രഹം തുടങ്ങിയവ തയ്യാറാക്കാനുള്ള ചോദ്യങ്ങളുണ്ടാകും.

രണ്ടാംഘട്ടത്തിൽ കുറഞ്ഞത്‌ 33ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം.


രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്കായി മൂന്നാംഘട്ടത്തിൽ പ്രായോഗിക പരിക്ഷ നടത്തും. സ്‌കിൽ ടെസ്റ്റ്, ടൈപ്പിങ്‌ ടെസ്റ്റ്‌ എന്നിവ തസ്‌തികകൾക്കനുസരിച്ചുണ്ടാകും.

 

പരിക്ഷാകേന്ദ്രങ്ങൾ: കർണാടക, കേരള റീജിയണിലാണ്‌ കേരളം ഉൾപ്പെടുന്നത്‌. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം,കോട്ടയം, കോഴിക്കോട്‌, തൃശ്ശൂർ, തിരുവനന്തപുരം എന്നിങ്ങനെ പരിക്ഷാ കേന്ദ്രങ്ങളുണ്ട്‌. അപേക്ഷാ സമർപ്പണ വേളയിൽ മുൻ‌ഗണനാ ക്രമത്തിൽ മൂന്ന്‌ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.

 

അപേക്ഷ: എസ്‌.എസ്‌.സി. വെബ്സൈറ്റിൽ ആദ്യം ഓൺലൈനായി രജിസ്റ്റർ ചെയ്യണം. മുൻപ് രജിസ്ട്രേഷൻ നടത്തിയവർക്ക് രജിസ്ട്രേഷൻ നമ്പറും പാസ്സ്‌വേഡും ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്.

വൺ‌ടൈം രജിസ്ട്രേഷൻ സമയത്ത്‌ മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, ഏതെങ്കിലും തിരിച്ചറിയൽ കാർഡ് നമ്പർ, എസ്‌.എസ്‌.എൽ.സി.പരീക്ഷയുടെ വിവരങ്ങൾ എന്നിവ നൽ‌കണം.

വ്യക്തിഗതവിവരങ്ങളും പഠനവിവരങ്ങളും കൃത്യമായിരേഖപ്പെടുത്തണം. വൺടൈം രജിസ്ട്രേഷൻ പൂർത്തിയായാൽ കമ്പൈൻഡ് ഹയർ സെക്കൻഡറി (CHSL) പരീക്ഷയ്ക്ക്‌ അപേക്ഷിക്കാം. അപേക്ഷ അയക്കുമ്പോൾ സ്‌കാൻ ചെയ്യ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യേണ്ടതാണ്.

ജെ.പി.ഇ.ജി. ഫോർമാറ്റിലാണ്‌ രണ്ടും തയ്യാർ ചെയ്‌ത് വയ്‌ക്കേണ്ടത്. ഫോട്ടോ 20 - 50 കെ.ബി. സൈസും 3.5 x4.5 സെ.മീ. ഡയമൻഷനും ഒപ്പിന്‌ 10-20 കെ.ബി. സൈസും 4x2സെമീ. ഡയമൻഷനും വേണം.

 

അപേക്ഷാഫീസ്‌: 100 രൂപ. എസ്‌.സി, എസ്‌.ടി. വിഭാഗക്കാർ, വനിതകൾ, വിമുക്ത ഭടൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

ഫീസ്‌ ഓൺലൈനായോ എസ്‌.ബി.ഐ, ബ്രാഞ്ചുകൾ വഴിയോ അടയ്ക്കാം.

 

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും സന്ദർശിക്കുക:  www.ssc.nic.in

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 മാർച്ച്‌ 7

Keywords: ssc chsl, central govt jobs, thozhil sahayi jobs