ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ മാർക്കറ്റിങ് ഡിവിഷനിൽ 570 അപ്രന്റിസ് ഒഴിവ്. വെസ്റ്റേൺ റിജണിലെ സംസ്ഥാനങ്ങളിലാണ് അവസരം.
ഒഴിവുകൾ
മഹാരാഷ്ട - 322
ഗുജറാത്ത് -121
മധ്യപ്രദേശ് - 80
ചത്തീസ്‌ഗഡ് -35
ഗോവ - 8
ദാദ്ര ആൻഡ് നാഗർ ഹവേലി-4
ടേഡ് അപ്രന്റിസ്
ഫിറ്റർ
യോഗ്യത: മെട്രിക്കുലേഷനും ഫിറ്റർ ട്രേഡിൽ ഐ.ടി.ഐയും
ഇലക്ടിഷ്യൻ
യോഗ്യത: പത്താം ക്ലാസ്സും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടിഐയും.
ഇലക്ട്രോണിക് മെക്കാനിക്
യോഗ്യത; പത്താം ക്ലാസ്സും ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ഐടി,ഐയും.
ഇൻസ്ട്രുമെന്റ് മെക്കാനിക്
യോഗ്യത:പത്താം ക്ലാസും ഐ.ടി.ഐ, ഇൻസ്ട്രുമെന്റ് മെക്കാനിക് ഐടി.ഐ. യും
മെഷിനിസ്റ്റ്
യോഗ്യത: പത്താം ക്ലാസ്സും മെഷിനിസ്റ്റ് ട്രേഡിൽ ഐ.ടി. ഐയും
അക്കൌണ്ടന്റ്
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം.
ഡേറ്റ എൻട്രി ഓപ്പറ്റേർ (സ്‌കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ)
യോഗ്യത; പ്ലസ് ടൂ പാസായിരിക്കണം / തത്തുല്യം. ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
റീടെയിൽ സെയിൽ അസോസിയേറ്റ് (സ്‌കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ)
യോഗ്യത: പ്ലസ് ടു പാസായിരിക്കണം. റീടെയിൽ ട്രെയിനി അസോസിയേറ്റ് സ്‌കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ടെക്നീഷ്യൻ അപ്രന്റിസ്
മെക്കാനിക്കൽ
യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ. 50 ശതമാനം മാർക്കുണ്ടായിരിക്കണം. എസ്. സി/എസ് ടി. വിഭാഗത്തിന് 45 ശതമാനം മാർക്ക് മതിയാകും.
ഇലക്ട്രിക്കൽ
യോഗ്യത: ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ. 50 ശതമാനം മാർക്കുണ്ടായിരിക്കണം. എസ്,സിഎസ്.ടി. വിഭാഗത്തിന് 45 ശതമാനം മാർക്ക് മതിയാകും.
ഇൻസ്ട്രുമെന്റേഷൻ
യോഗ്യത: ഇൻസ്‌ട്രുമെന്റേഷൻ എൻജിനിയറിങ്ങിൽ
മൂന്നുവർഷത്തെ ഡിപ്ലോമ . 50 ശതമാനം മാർക്കുണ്ടായിരിക്കണം. എസ്. സി/എസ്. ടി. വിഭാഗത്തിന് 45 ശതമാനം മാർക്ക് മതിയാകും.
സിവിൽ
യോഗ്യത: സിവിൽ എൻജിനിയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ. 50 ശതമാനം മാർക്കുണ്ടായിരിക്കണം. എസ്.സി/എസ്.ടി. വിഭാഗത്തിന് 45 ശതമാനം മാർക്ക് മതിയാകും.
ഇലകിട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്
യോഗ്യത: ഇലക്ട്രോണിക്സ് എൻജിനിയറിങ് ഡിപ്ലോമ. 50 ശതമാനം മാർക്കുണ്ടായിരിക്കണം. എസ്. സി/എസ്.ടി. വിഭാഗത്തിന് 45 ശതമാനം മാർക്ക് മതിയാകും.
ഇലക്ട്രോണിക്സ്
യോഗ്യത: ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ. 50 ശതമാനം മാർക്കുണ്ടായിരിക്കണം. എസ്.സി./എസ്.ടി. വിഭാഗത്തിന് 45 ശതമാനം മാർക്ക്.
പ്രായം: 18-24 വയസ്സ്
തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
സിലബസ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്കായും അപേക്ഷ അയക്കാനുമായി വെബ്സൈറ്റ് കാണുക: www.iocl.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഫെബ്രുവരി 15
Keywords: indian oil corporation apprentice recruitment, ioc
0 Comments