എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇൻഷൂറൻസ് കോർപ്പറേഷനിൽ 3847 ഒഴിവുകൾ. റെഗുലർ വ്യവസ്ഥയിൽ നേരിട്ടുളള നിയമനമായിരിക്കും.

 

അപ്പർ ഡിവിഷൻ ക്ലാർക്ക്‌, സ്റ്റെനോഗ്രാഫർ, മാട്ടി ടാസ്‌കിങ്‌ സ്റ്റാഫ്‌ എന്നീ തസ്‌തികകളിലാണ് അവസരം. കേരളത്തിൽ 130 ഒഴിവുണ്ട്‌.

ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റിൽ ഓരോ റിജണിലേക്കുമുള്ള വിജ്ഞാപനങ്ങളായാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

ഓരോ റീജണിലുമുള്ള ഒഴിവുകൾ

കേരളം -130

പുതുച്ചേരി – 14

തമിഴ്‌നാട്‌- 385

കർണാടകം -282

ആന്ധ്രാപ്രദേശ് -35

തെലങ്കാന -72

ഗോവ-26

ഡൽഹി-545

റിജണൽ ഓഫീസ്‌ ഡൽഹി: 3

ഡയറക്റേറ്റ് (മെഡിക്കൽ) ഡൽഹി-9

മഹാരാഷ്ട്ര 594

മധ്യപ്രദേശ്- 102

ഗുജറാത്ത്‌ -269

ജാർഖണ്ഡ്‌ -32

ചത്തീസ്‌ഗഡ് -41

ഒഡിഷ -74

പശ്ചിമബംഗാൾ ആൻഡ് സിക്കിം-320

നോർത്ത്‌ ഈസ്റ്റ്‌ റിജൺ-18

രാജസ്ഥാൻ- 187

പഞ്ചാബ്‌ – 188

ഹരിയാണ 185

ഉത്തർപ്രദേശ്-160

ബിഹാർ-96

ഉത്തരാഖണ്ഡ്‌- 27

ഹിമാചൽപ്രദേശ്- 44

ജമ്മു ആൻഡ് കാശ്‌മീർ റീജൺ -9

 


കേരളത്തിലെ ഒഴിവുകൾ

 

അപ്പർഡിവിഷൻ ക്ലർക്ക്

ഒഴിവുകൾ: 66

യോഗ്യത:  അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. അല്ലെങ്കിൽ തത്തുല്യം. ഓഫീസ് സ്യൂട്ട്സ് ആൻഡ് ഡേറ്റാബേസ് ഉപയോഗം ഉൾപ്പെടുന്ന കം‌പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

പ്രായപരിധി: 18 – 27 വയസ്സ്. 2022 ഫെബ്രുവരി 15-)o തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

ശമ്പളം: 25,500 – 81,100 രൂപ

 

സ്റ്റെനോഗ്രാഫർ

ഒഴിവുകൾ: 4

യോഗ്യത: അംഗീകൃത ബോർഡ്‌ / യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള  +2 അല്ലെങ്കിൽ തത്തുല്യം. സ്‌കിൽ ടെസ്റ്റുണ്ടായിരിക്കും. കംപ്യൂട്ടറിലായിരിക്കും ടെസ്റ്റ്‌.

ടെസ്റ്റിൽ ഉൾപ്പെടുന്നവ: ഡിക്റ്റേഷൻ: 10 മിനിറ്റ്‌. മിനിറ്റിൽ 80 വാക്ക്‌. 

ട്രാൻസ്ക്രിപ്ഷൻ: ഇംഗ്ലീഷിൽ 50 മിനിറ്റ്‌, ഹിന്ദിയിൽ 65 മിനിറ്റ്‌.

പ്രായപരിധി: 18 – 27 വയസ്സ്. 2022 ഫെബ്രുവരി 15-)o തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

ശമ്പളം: 25,500-81,100 രൂപ

 

മൾട്ടി ടാസ്‌കിങ്‌ സ്റ്റാഫ്‌

ഒഴിവുകൾ: 60

യോഗ്യത: അംഗീകൃത ബോർഡിൽനിന്നുള്ള പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം.

പ്രായപരിധി: 18 – 25 വയസ്സ്. 2022 ഫെബ്രുവരി 15-)o തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

ശമ്പളം: 18,000 -56, 900 രൂപ

 

വയസ്സിളവ്‌:  എസ്‌.സി/എസ്‌.ടി. വിഭാഗത്തിന്‌ അഞ്ചു വർഷവും ഒ.ബി.സി. വിഭാഗത്തിന്‌ മൂന്നുവർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ജനറൽ വിഭാഗത്തിന്‌ 10 വർഷവും ഒ.ബി.സിവിഭാഗത്തിന്‌ 13 വർഷവും എസ്‌.സി.എസ്‌ടി. വിഭാഗത്തിന്‌ 15 വർഷവുമാണ്‌ വയസ്സിളവ്‌.

 

തിരഞ്ഞെടുപ്പ്: അപ്പർ ഡിവിഷൻ ക്ലർക്ക് തസ്‌തികയിലേക്ക് പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക.

സ്റ്റെനോഗ്രാഫർ തസ്‌തികയിൽ പരീക്ഷ, സ്കിൽ‌ടെസ്റ്റ് എന്നീ ഘട്ടങ്ങലിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്

മൾട്ടി ടാസ്കിംഗ് തസ്‌തികയിൽ പ്രിലിമിനറി പരീക്ഷ, മെയിൻ ‌പരീക്ഷ എന്നീ രണ്ട് ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

 

അപേക്ഷാ ഫീസ്: 500 രൂപ. എസ്.സി./ എസ്.ടി/ ഭിന്നശേഷി/ വനിത എന്നീ വിഭാഗങ്ങൾക്ക് 250 രൂപ. ഓൺലൈനായി ഫീസടയ്‌ക്കാവുന്നതാണ്.

 

അപേക്ഷ: ഫോട്ടോ, ഒപ്പ് ഇടത് കയ്യിലെ പെരുവിരലടയാളം, ഹാൻഡ് റിട്ടൺ ഡിക്ലറേഷൻ എന്നിവ അപ്‌ലോഡ് ചെയ്യണം.

അപേക്ഷയിൽ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റൌട്ട് എങ്ങോട്ടും അയക്കേണ്ടതില്ല.

ജനുവരി 15 മുതൽ അപേക്ഷ സമർപ്പിച്ച് തുടങ്ങാം.

 

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കുക: www.esic.nic.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഫെബ്രുവരി 15

 

Keywords: esic recruitment, employees' state insurance corporation (esic), ud clerk, upper division clerk, stenographer, multi tasking staff