സംസ്ഥാന ദാരിദ്യ്ര നിർമാർജന മിഷൻ - ക‌ുടുംബശ്രീ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽ‌പ്പ് ഡെസ്‌ക്കുകളിൽ സർവീസ് പ്രൊവൈഡർ തസ്‌തികയിൽ ഒഴിവുകൾ. കരാർ നിയമനമായിരിക്കും. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


തസ്‌തിക: സർവ്വീസ് പ്രൊവൈഡർ (സേവന ദാതാവ്)


യോഗ്യത: ബിരുദം. മുൻ‌പരിചയം നിർബന്ധമില്ല. എന്നാൽ രണ്ട് വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻ‌ഗണനയുണ്ടായിരിക്കും. കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ ഓക്‌‌സിലറി ഗ്രൂപ്പ് അംഗങ്ങളോ ആയ വനിതകളായിരിക്കണം അപേക്ഷകർ.

 

പ്രായപരിധി: 40 വയസ്സ് ( മേൽ‌പറഞ്ഞ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള, നിലവിൽ കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കൌൺസിലറായി പ്രവർത്തിക്കുന്ന, 50 വയസ്സിൽ താഴെയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.)


ശമ്പളം: 20,000 രൂപ                       


നിയമന രീതി: കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31-03-2022 വരെയായിരിക്കും കരാർ കാലാവധി)

 

അപേക്ഷ: അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.


വിജ്ഞാപനത്തിനായി സന്ദര്‍ശിക്കുക: Notification

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 7 വൈകീട്ട് 5 മണി

Keywords: service provider in kudumbashree,  snehitha gender help desk