റെയിൽ വേ റിക്രൂട്ട്മെന്റ് ബോർഡിന്റെ RRC 01/2019 (ലെവൽ 1 പോസ്റ്റുകൾ) വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരിൽ, നിശ്‌ചിത മാതൃകയിലുള്ള ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യാത്തതിനാൽ നിരസിക്കപ്പെട്ട അപേക്ഷകൾക്ക് ഇപ്പോൾ തിരുത്തലിന് അവസരം നൽ‌കുന്നു.

 

റെയിൽ‌വേ റിക്രൂട്ട്മെന്റ് ബോർഡിന്റ് ഔദ്യോഗിക വെബ്സൈറ്റിൽ തിരുത്താനുള്ള ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്.

രജിസ്ട്രേഷൻ നമ്പർ, ജനനതീയതി എന്നിവ നൽ‌കി അപേക്ഷയിൽ തിരുത്തൽ വരുത്താം.


അപേക്ഷ നൽ‌കിയവർക്ക് അപേക്ഷയുടെ നിലവിലുള്ള അവസ്ഥ ( അപേക്ഷ സ്വീകരിച്ചോ/ നിരസിക്കപ്പെട്ടോ എന്നത്) അറിയാനുള്ള ലിങ്കും വെബ്സൈറ്റിൽ നൽ‌കിയിട്ടുണ്ട്.

 

രജിസ്ട്രേഷൻ നമ്പർ നഷ്‌ടപ്പെട്ടവർക്ക് വെബ്സൈറ്റിലുള്ള Forgot Registration Number എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് പേരും ജനനതീയതിയും നൽകിയാൽ രജിസ്റ്റർ നമ്പർ ലഭിക്കും.

 

അപേക്ഷയുടെ നിലവിലുള്ള സ്ഥിതി (അപേക്ഷ സ്വീകരിച്ചോ/ നിരസിക്കപ്പെട്ടോ എന്നത്) അറിയാനുള്ള ലിങ്ക്: Check Status

 

അപേക്ഷ തിരുത്തുവാനുള്ള ലിങ്ക്: Modification

രജിസ്ട്രേഷൻ നമ്പർ നഷ്‌ടപ്പെട്ടവർക്ക് നമ്പർ തിരികെ ലഭിക്കാനുള്ള ലിങ്ക്: Forgot Registraion Number

 

ഈ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള അവസാന തീയതി: 2021 ഡിസംബർ 26

 

Keywords: rrc Chennai, rrb, railway recruitment board, railway application status, railway application modification