സാമ്പത്തികമായി പിന്നോക്കം നിൽ‌ക്കുന്ന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് സഹായം നൽ‌കുന്ന സ്കോളർഷിപ്പ് പദ്ധതിയിലേക്ക് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൽ.ഐ.സി) ഗോൾഡൻ ജൂബിലി ഫൌണ്ടേഷൻ അപേക്ഷ ക്ഷണിച്ചു.

 

റെഗുലർ സ്കോളർ വിഭാഗത്തിലും സ്പെഷ്യൽ ഗേൾ ചൈൽഡ് സ്കോളർഷിപ്പ് വിഭാഗത്തിലുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

 

റെഗുലർ സ്കോളർവിഭാഗത്തിൽ അപേക്ഷിക്കാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത: (i) 2020 – 21 ൽ, +2 / തത്തുല്യം 60% മാർക്ക്/ തത്തുല്യ ഗ്രേഡോടെ ജയിച്ച്, 2021 – 22 ൽ, മെഡിസിൻ, എൻ‌ജിനീയറിങ്, ഏതെങ്കിലും വിഷയത്തിലെ ബിരുദം/ ഇന്റഗ്രേറ്റഡ് പ്രോഗ്രാം/ വൊക്കേഷണൽ പ്രോഗ്രാം, ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ എന്നിവയിലൊന്ന്, ഗവണ്മെന്റ് അംഗീകൃത കോളേജ്/ ഇൻസ്റ്റിറ്റ്യൂട്ട്, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിലൊന്നിൽ പഠിക്കുന്നവർ

അല്ലെങ്കിൽ (ii) 2020-21ൽ പത്താം ക്ലാസ്സ് / തത്തുല്യ പരീക്ഷ ജയിച്ച് 2021 -22 -ൽ ഗവണ്മെന്റ് അംഗീകൃത കോളേജ്/ഇന്സ്റ്റിറ്റ്യൂട്ടി, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിലൊന്നിൽ വൊക്കേഷണൽ കോഴ്‌സിൽ പഠിക്കുന്നവർ, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നവർ എന്നീ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

തുക മൂന്ന് ഗഡുക്കളായാണ് അനുവദിക്കുക.


റെഗുലർ സ്കോളർ വിഭാഗത്തിൽ; ഓരോ എൽ.ഐ.സി. ഡിവിഷനിലും, 20 വീതം (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 10 വീതം) സ്കോളർഷിപ്പ് അനുവദിക്കും.

 

സ്പെഷ്യൽ ഗേൾ ചൈൽഡ് സ്കോളർ വിഭാഗത്തിൽ: 2020 -21 ൽ പത്താം ക്ലാസ്സ് പരീക്ഷ 60% മാർക്ക് / തത്തുല്യ ഗ്രേഡ് വാങ്ങി ജയിച്ച്,  2021 – 22 ൽ രണ്ട് വർഷ ഇന്റർമീഡിയറ്റ് / 10+2 പ്രോഗ്രാമിൽ പഠിക്കുന്ന പെൺ‌കുട്ടികൾക്കാണ് സ്കോളർഷിപ്പ് നൽ‌കുന്നത്.

ഓരോ എൽ.ഐ.സി. ഡിവിഷനിലും 10 വീതം സ്പെഷ്യൽ ഗേൾ ചൈൽഡ് സ്കോളർഷിപ്പ് നൽ‌കും,

പ്രതിവർഷം രണ്ട് ലക്ഷം രൂപയിൽ കവിയാത്ത കുടുംബവരുമാനമുള്ള രക്ഷിതാക്കളുടെ മക്കളെയാണ് സ്കോളർഷിപ്പിനായി പരിഗണിക്കുക.

 

കോവിഡ് 19 മൂലം രക്ഷിതാക്കളിൽ ഒരാളെയോ രണ്ടു പേരേയുമോ നഷടപ്പെട്ട കുട്ടികൾ, കുടുംബത്തിൽ വരുമാനമുള്ള ഒരേയൊരാൾ വനിത (വിധവ/സിംഗിൾ മദർ/ അവിവാഹിത) ആയിരിക്കുക എന്നീ സാഹചര്യങ്ങളിൽ കുടുംബവരുമാനത്തിന്റെ ഉയർന്ന പരി 4 ലക്ഷം രൂപയായിരിക്കും.

ഒരു കുടുംബത്തിലെ ഒരാൾക്കേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ.

 

റെഗുലർ സ്കോളർ വിഭാഗത്തിൽ പ്രതിവർഷം 20,000 രൂപ  കോഴ്‌സ് കാലയളവിൽ അനുവദിക്കും.  

ഗേൾ ചൈൽഡ് സ്കോളർഷിപ്പിൽ പ്രതിവർഷം 10,000 രൂപ രണ്ട് വർഷം ലഭിക്കും.

അനുവദിക്കുന്ന സ്കോളർഷിപ്പ് തുടർ വർഷങ്ങളിൽ പുതുക്ക് ലഭിക്കുവാൻ തലേ വർഷത്തെ വാർഷിക പരീക്ഷയിൽ പ്രൊഫഷണൽ കോഴ്സ് എങ്കിൽ 55% മാർക്കും മറ്റുള്ളവയെങ്കിൽ 50 % മാർക്കും നേടിയിരിക്കണം.

 

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായും അപേക്ഷ സമർപ്പിക്കുവാനും www.licindia.in എന്ന വെബ്സൈറ്റിൽ ഗോൾഡൻ ജൂബിലി ഫൌണ്ടേഷൻ സ്കീം 2021 എന്ന ലിങ്ക് സന്ദർശിക്കുക.

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021 ഡിസംബർ 31

 

Keywords: lic scholarship, lic golden jubilee foundation scheme, lic regular scholarship, lic special girl child scholarship