കാം‌പ്‌ടീയിലുള്ള കന്റോണ്മെന്റ് ബോർഡിൽ ഒഴിവുകൾ. സ്ഥിരനിയമനമാണ്.

 

അസിസ്റ്റന്റ് ടീച്ചർ;

ഒഴിവുകൾ: 1

യോഗ്യത: +2 വിജയം. രണ്ട് വർഷത്തെ എലമെന്ററി എജ്യുക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ നാലുവർഷത്തെ എലിമെന്ററി എജുക്കേഷൻ ബിരുദം അല്ലെങ്കിൽ എജ്യുക്കേഷൻ ഡിപ്ലോമ (സ്പെഷ്യൽ എജ്യുക്കേഷൻ) അല്ലെങ്കിൽ ടെക്നിക്കൽ എജ്യുക്കേഷൻ ഡിപ്ലോമ വേണം.

അല്ലെങ്കിൽ ബിരുദവും ബാച്ചിലർ ഓഫ് ഏജ്യുക്കേഷനും. അപേക്ഷകർക്ക് സി.ടെറ്റ് /ടെറ്റ് ഉണ്ടായിരിക്കണം.

പ്രായപരിധി: 21 – 30 വയസ്സ്

 

സഫായ് കരം‌ചാരി

ഒഴിവുകൾ: 3

യോഗ്യത: നാലാം ക്ലാസ് വിജയം.

പ്രായപരിധി: 21 – 30 വയസ്സ്

 

മെയിൽ വാർഡ് സെർവന്റ്

ഒഴിവുകൾ: 1

യോഗ്യത: പത്താം ക്ലാസ്സ് വിജയം

പ്രായപരിധി: 21 – 30 വയസ്സ്

 

 തിരഞ്ഞെടുപ്പ്:  എഴുത്തു പരീക്ഷ, സ്കിൽ ടെസ്റ്റ് എന്നീ ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

 

അപേക്ഷ: തപാൽ മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾക്കായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.kamptee.cantt.gov.in

അപേക്ഷ സ്വീകരിക്കുന്ന അവസാ‍ന തീയതി: 2022 ജനുവരി 17

 

Keywords: cantonment board recruitment, kamptee