ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് കീഴിൽ (ഐ.സി.എ.ആർ.) കീഴിലുള്ള ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ.എ.ആർ.ഐ.) ടെക്നീഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

 

ആകെ ഒഴിവുകൾ: 641. വിമുക്തഭടന്മാർക്ക് എട്ടും ഭിന്നശേഷിക്കാർക്ക് അഞ്ച് ഒഴിവുകളുണ്ട്.

 

പ്രായം: 18 – 30 വയസ്സ് (2022 ജനുവരി 10 ന്) എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃതവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.

 

ശമ്പളം:  അടിസ്ഥാന ശമ്പളം: 21,700 രൂപ. മറ്റ് അലവൻസുകളുമുണ്ടായിരിക്കും.

 

തിരഞ്ഞെടുപ്പ്:  കം‌പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

 

പരീക്ഷാ തീയതി: ജനുവരി 25 നും ഫെബ്രുവരി 5 നുമായിരിക്കും പരീക്ഷ നടത്തുക (പരീക്ഷാ തീയതികളിൽ മാറ്റം വന്നേക്കാം )

 

പരീക്ഷ: ഒന്നരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 100 ചോദ്യങ്ങളാണുണ്ടാകുക. പരീക്ഷയിൽ പൊതുവിജ്ഞാനം, ഗണിതം, ശാസ്ത്രം. സാമൂ‍ഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ നിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും.

 

പരീക്ഷാകേന്ദ്രങ്ങൾ: കേരളത്തിൽ എറണാകുളം, ഇടുക്കി, കാസർകോട്, കണ്ണൂർ, മലപ്പുറം, ആലപ്പുഴ, കോട്ടയം, കൊല്ലം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നീ സ്ഥലങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും.

 

ഫീസ്: വനിതകൾക്കും എസ്. സി. / എസ്.ടി. വിഭാഗക്കാർക്കും വിമുക്തഭടർക്കും രജിസ്ട്രേഷൻ ഫീസ് 300 രൂപ. മറ്റുള്ളവർ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 1000 രൂപ അടയ്‌ക്കണം.

 

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കാം.

വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി സന്ദർശിക്കുക: www.iari.res.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 10

 

Keywords: icar, indian agricultural research institute technician recruitment