ഇ - ശ്രം പോർട്ടൽ രജിസ്ട്രേഷൻ കാർഡ് വിതരണവും സംസ്ഥാനതല ഉദ്ഘാടനവും പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

ഭാവിയിൽ കേന്ദ്ര സർക്കാർ അസംഘടിതമേഖലയിലെ തൊഴിലാളികൾക്കായി പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ ഇ - ശ്രം രജിസ്ട്രേഷൻ ഉള്ളവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ആയതിനാൽ ഈ മേഖലയിലെ തൊഴിലാളികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ശിവൻ‌കുട്ടി നിർദേശിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമ നിധി ബോർഡ് ചെയർന്മാർക്ക് കത്തയച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഈ പദ്ധതിയിൽ അംഗമാക്കാനുള്ള നിർദേശം നൽകണം എന്ന് അഭ്യർത്ഥിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർക്ക് കത്ത് നൽകിയെന്നും മന്ത്രി വ്യക്തമാക്കി.

 

ഇ-ശ്രം കാർഡ്

അസംഘടിതമേഖലയിലെ തൊഴിലാളികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും നാഷണൽ ഡാറ്റാബേസ് ലഭ്യമാക്കുന്ന തരത്തിൽ എൻ ഐ സിയുടെ സഹകരണത്തോടെ ഒരു പോർട്ടൽ രൂപീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു . തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടികൾക്കായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗകര്യം ഒരുക്കാനും തൊഴിലാളി രജിസ്ട്രേഷൻ ഈ വർഷം ഡിസംബർ 31 നുള്ളിൽ പൂർത്തീകരിക്കാനും നിർദ്ദേശിച്ചിരുന്നു.

ഓഗസ്റ്റ് 26 മുതൽ കേന്ദ്ര തൊഴിൽ മന്ത്രാലയം ഇ-ശ്രം രജിസ്ട്രേഷനു വേണ്ടി ഇ- ശ്രം പോർട്ടൽ തുറന്നുകൊടുത്തു.

അസംഘടിത മേഖലയിൽ തൊഴിൽ എടുക്കുന്ന പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത നിശ്ചിത പ്രായപരിധിയിൽ പെട്ട എല്ലാ തൊഴിലാളികൾക്കും ഈ പോർട്ടലിൽ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

 

അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് ശേഖരണം

ആരാണ് അസംഘടിത തൊഴിലാളികൾ

നിർമാണമേഖലയിലെ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, സ്വയംതൊഴിൽ എടുക്കുന്നവർ, തെരുവ് കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ആശാവർക്കർമാർ, അംഗൻവാടി വർക്കർമാർ, മത്സ്യത്തൊഴിലാളികൾ, അസംഘടിത മേഖലയിലെ തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരാണ് പ്രധാനമായും ഈ വിഭാഗത്തിൽപ്പെടുന്നത്.


രജിസ്റ്റർ ചെയ്യാവുന്ന അസംഘിടിത തൊഴിലാളികളുടെ പൂർണ്ണമായ പട്ടിക ഏറ്റവും താഴെ നൽ‌കിയിട്ടുണ്ട്.


ആധാർ അധിഷ്ഠിത രജിസ്ട്രേഷൻ ആണ് നടത്തുന്നത്. തൊഴിലാളികൾക്ക് ഓൺലൈനായി രജിസ്ട്രേഷൻ നടത്താം. രജിസ്ട്രേഷൻ നടപടി പൂർത്തീകരിച്ചാൽ ഇ - ശ്രം ഐഡി കാർഡുകൾ ഡൗൺലോഡ് ചെയ്യാം.

ആധാർ കാർഡ് പോലെ തന്നെ അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായുള്ള കാർഡാണ് NDUW കാർഡ് (ഇ-ശ്രം കാർഡ്).

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ESI പരിരക്ഷ ഉൾപ്പടെ ലഭ്യമാക്കുന്നതിന്റെ മുന്നോടിയാണ് ഈ പദ്ധതി ...

ആധാർ കാർഡുപോലെ പ്രധാന്യമുള്ള ഈ കാർഡ് കേരളത്തിലെ  അസംഘടിതമേഖലയിലെ മുഴുവൻ തൊഴിലാളികളും നിർബന്ധമായും കരസ്ഥമാക്കേണ്ടതാണ്.  ഈ സേവനം തികച്ചും സൗജന്യമാണ്.

 

ഇ-ശ്രം രജിസ്ട്രേഷൻ നേട്ടങ്ങൾ

🔹 ഈ ഡാറ്റാബേസിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവിയിൽ സാമൂഹിക സുരക്ഷാ പദ്ധതികൾ  മന്ത്രാലയങ്ങൾ / സർക്കാരുകൾ നടപ്പിലാക്കുക.

🔹 പ്രധാനമന്ത്രി  സുരക്ഷ ഭീമ യോജന

ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ തൊഴിലാളികൾക്കും പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന വഴി ലഭ്യമാകുന്ന 2 ലക്ഷം രൂപയുടെ ഇൻഷ്വറൻസിൽ സൗജന്യമായി അംഗത്വം ലഭിക്കും.

(പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് PMSBY പദ്ധതിപ്രകാരമുള്ള ആക്സിഡന്റൽ ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കും. രണ്ട് ലക്ഷം രൂപ അപകട മരണത്തിനും ഒരു ലക്ഷം രൂപ ഭാഗികമായ അംഗവൈകല്യത്തിനും കവറേജ് ലഭിക്കും. ഈ ഇൻഷുറൻസിന്റെ ആദ്യഗഡു സൗജന്യമാണ്.)

🔹 കേന്ദ്ര അസംഘടിത തൊഴിലാളി പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ.

🔹 അസംഘടിത തൊഴിലാളികൾക്കായി നയത്തിലും പ്രോഗ്രാമുകളിലും ഇ-ശ്രം ഡാറ്റാബേസ് സർക്കാരിനെ സഹായിക്കും.

🔹 informal sector  നിന്ന് formal sector ലേക്കും തിരിച്ചും തൊഴിലാളികളുടെ ചലനം കണ്ടെത്തുന്നതിന്, അവരുടെ തൊഴിൽ, നൈപുണ്യ വികസനം തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിന്.

🔹 കുടിയേറ്റ തൊഴിലാളികളെ കണ്ടെത്തുന്നതിനും അവർക്ക് കൂടുതൽ തൊഴിൽ നൽകുന്നതിനും 

 

യോഗ്യതാ മാനദണ്ഡം

🔹 പ്രായം 16 - 59 വയസ് ആയിരിക്കണം

🔹 ആദായനികുതി അടയ്ക്കുന്നയാളാകരുത്

🔹 EPFO, ESIC എന്നിവയിൽ അംഗമായിരിക്കരുത്

🔹 അസംഘടിത തൊഴിലാളി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ആളായിരിക്കണം.   

 

ആരൊക്കെ രജിസ്റ്റർ ചെയ്യണം

🔹 വഴിയോര കച്ചവടക്കാർ

🔹 കർഷകർ

🔹 കർഷക തൊഴിലാളികൾ

🔹 ഓട്ടോറിക്ഷ, ബസ്, ചരക്കു വാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും, ക്ലീനർമാരും

🔹 പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ

🔹 കുടുംബശ്രീ പ്രവർത്തകർ

🔹 ആശാ വർക്കർമാർ

🔹 അംഗനവാടി ടീച്ചർമാർ , ആയ മാർ

🔹 വീടുകളിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ

🔹 പപ്പടം, കേക്ക്, മറ്റു മധുര പലഹാര നിർമ്മാണ തൊഴിലാളികൾ

🔹 വീട്ടുജോലിക്കാർ  

🔹 ബാർബർമാർ

🔹 പച്ചക്കറി, പഴം കച്ചവടക്കാർ , അവിടുത്തെ തൊഴിലാളികൾ  

🔹 മത്സ്യ തൊഴിലാളികളും, വിൽപ്പനക്കാരും   

🔹 കെട്ടിട  നിർമ്മാണ തൊഴിലാളികൾ    

🔹 ആശാരിമാർ , മേശരിമാർ,  ഹെൽപ്പർമാർ

🔹 ഹെഡ് ലോഡ് വർക്കർമാർ

🔹 ക്ഷീര കർഷകർ, മൃഗങ്ങളെ വളർത്തുന്നവർ

🔹 ബീഡി തൊഴിലാളികൾ

🔹 എല്ലാ സ്ഥാപനങ്ങളിലേയും PF, ESI ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത തൊഴിലാളികൾ

🔹 തുകൽ തൊഴിലാളികൾ  

🔹 നെയ്ത്തുകാർ  

🔹 ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ  

🔹 മില്ലുകളിലെ തൊഴിലാളികൾ   

🔹 മിഡ് വൈഫുകൾ

🔹 ന്യൂസ് പേപ്പർ ഏജന്റുമാരും പത്രം വിതരണ ചെയ്യുന്ന  തൊഴിലാളികളും  

🔹 സെറികൾച്ചർ തൊഴിലാളികൾ, മരപ്പണിക്കാർ  

🔹 ടാറിങ്ങ് തൊഴിലാളികൾ  

🔹 കമ്പൂട്ടർ സെന്ററുകൾ, DTP സെന്ററുകൾ, സ്വകാര്യ  ട്യൂഷൻ / കോച്ചിംഗ് കേന്ദ്രങ്ങൾ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും

🔹 കുടിയേറ്റ തൊഴിലാളികൾ കൂൺ കൃഷിക്കാർ

 

ആർക്കൊക്കെ NDUW ൽ രജിസ്റ്റർ ചെയ്യാൻ കഴിയില്ല

🔹 സംഘടിത മേഖലയിൽ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ആരെങ്കിലും

🔹 സംഘടിത മേഖല പ്രൊവിഡന്റ് ഫണ്ടുകളുടെയും ഗ്രാറ്റുവിറ്റിയുടെയും രൂപത്തിൽ പതിവ് ശമ്പളം, സാമൂഹിക സുരക്ഷ എന്നിവയുൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്ന സ്വകാര്യ അല്ലെങ്കിൽ പൊതുമേഖലയിലെ തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യുവാനാവില്ല.

 

രജിസ്ട്രേഷന് ആവശ്യമായ രേഖകൾ  

(1) ആധാർ കാർഡ്

(2) ബാങ്ക് പാസ്സ് ബുക്ക്

(3) മൊബൈൽ ഫോൺ നമ്പർ


99.96 ലക്ഷം തൊഴിലാളികളുടെ ടാർഗറ്റ് ആണ് കേന്ദ്ര സർക്കാർ കേരളത്തിന് നിശ്ചയിച്ച് നൽകിയിരിക്കുന്നത്. രജിസ്ട്രേഷൻ നടപടികൾ മോണിറ്റർ ചെയ്യാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല മോണിറ്ററിംഗ് സമിതിയും ജില്ലാ കളക്ടർമാർ അധ്യക്ഷന്മാരായ ജില്ലാതല ഇമ്പ്ലിമെന്റിംഗ് സമിതിയും കേരള സർക്കാർ രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്.

 

രജിസ്റ്റർ ചെയ്യാവുന്ന അസംഘിടിത തൊഴിലാളികളുടെപൂർണ്ണമായ പട്ടിക


Keywords: e shram card, e shram registraion, eshram . gov . in