യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും
നേവൽ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപനനമ്പർ: 3/2002-NDA-I
ആകെ ഒഴിവുകൾ: 400
യോഗ്യത:
ആർമി വിങ് നാഷണൽ ഡിഫൻസ്
അക്കാദമി: 10+2 പാറ്റേണിലുള്ള പ്ലസ്‌ടു
വിജയം അല്ലെങ്കിൽ തത്തുല്യം.
എയർ ഫോഴ്‌സ്, നേവൽ
വിങ്, നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി: ഫിസിക്സ്,
കെമിസ്ട്രി, മാത്തമാറ്റിക്സ്, വിഷയങ്ങൾ പഠിച്ച 10+2 പാറ്റേണിലുള്ള പ്ലസ്‌ടു അല്ലെങ്കിൽ
തത്തുല്യം.
നിലവിൽ +2 പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
അഭിമുഖ സമയത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. +1 വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനാകില്ല.
പ്രായം: 2003 ജൂലായ് 2 നും 2006 ജൂലായ് 1 നും ഇടയിൽ ജനിച്ചവരായിരിക്കണം
അപേക്ഷകർ.
അപേക്ഷാ ഫീസ്: 100 രൂപ. എസ്.സി/
എസ്.ടി, വനിതകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി ഫീസടയ്‌ക്കുവാനുള്ള സൌകര്യം വെബ്സൈറ്റിലുണ്ട്.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും സർവീസ് സെലക്ഷൻ ബോർഡ് ടെസ്റ്റ്/
അഭിമുഖം എന്നീ ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക. ആദ്യത്തെ ഘട്ടത്തിൽ മാത്തമാറ്റിക്ക്സ്
300 മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും. രണ്ടാമത്തെ ഘട്ടത്തിൽ 600 മാർക്കിന്റെ ജനരൽ എബിലിറ്റി
ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും ഉണ്ടാകുക
ഒബ്‌ജക്ടീവ് ടൈപ്പിലുള്ള രണ്ട് പരീക്ഷയും രണ്ടര മണിക്കൂർ
വീതമാണ് ഉണ്ടാകുക. ഹിന്ദിയിലോ ഇംഗ്ലീഷിലോ ആയിരിക്കും ചോദ്യങ്ങൾ. പരീക്ഷയിൽ നെഗറ്റീവ്
മാർക്ക് ഉണ്ടായിരിക്കും.
പരീക്ഷാ തീയതി: 2022 ഏപ്രിൽ 10
പരീക്ഷാ കേന്ദ്രങ്ങൾ:
കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങൾ.
വിശദമായ പരീക്ഷാ സിലബസ് അടങ്ങിയ വിജ്ഞാപനത്തിനായും അപേക്ഷ
സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.upsc.gov.in
ശാരീരിക യോഗ്യത, മെഡിക്കൽ യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങൾ
വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
അവിവാഹിതരായ സ്‌ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
പരിശീലന കാലയളവ് തീരും വരെ വിവാഹിതരാകാൻ പാടില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 11
Keywords: national defence academy, air force, naval academy, upsc defence recruitment
0 Comments