ബിരുദതല പ്രാഥമിക പരീക്ഷയുടെ മാറ്റി വെച്ച ആദ്യഘട്ടം പരീക്ഷ
നവംബർ 13ന് നടത്തും. നേരത്തെ ലഭ്യമാക്കിയിരുന്ന അഡ്മിഷൻ കാർഡുമായാണ് പരീക്ഷാർത്ഥികൾ
പരീക്ഷാ കേന്ദ്രത്തിലെത്തേണ്ടത്. പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് തയ്യാറാക്കിയിട്ടില്ലെന്ന്
പി.എസ്.സി അറിയിച്ചു.
എസ്.ഐ. , വനിതാ എസ്.ഐ. ഉൾപ്പെടെ 35 കാറ്റഗറികളിലേക്കായാണ്
ഒന്നാം ഘട്ട പരീക്ഷ ഒക്ടോബർ 23 ന് നിശ്‌ചയിച്ചിരുന്നത്. മഴക്കെടുതി കാരണം പരീക്ഷ മാറ്റി
വെയ്ക്കുകയായിരുന്നു.
അഡ്മിറ്റ് കാർഡും തിരിച്ചറിയൽ കാർഡ് ഒറിജിനലുമായി ഉദ്യോഗാർത്ഥികൾ
പരീക്ഷാ ഹാളിലെത്തണം.
Keywords: psc degree level exam
0 Comments