ദ്വിവത്സര പ്രീപ്രൈമറി അധ്യാപക പരിശീലന കോഴ്‌സ് (നഴ്‌സറി ടീച്ചർ എജുക്കേഷൻ കോഴ്‌സ്) 2021 – 22 വർഷത്തേക്കുള്ള പ്രവേശനത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

 

യോഗ്യത: 45 ശതമാനം മാർക്കോടെ പ്ലസ്‌ടു / തത്തുല്യ പരീക്ഷ വിജയം. പട്ടിക ജാതി / പട്ടികവർഗക്കാർക്ക് പാസ്സ് മാർക്ക് മതിയാകും. ഒ.ബി.സിക്കാർക്ക് രണ്ട് ശതമാനം മാർക്ക് ഇളവുണ്ട്.

 

പ്രായം:  17 – 33 വയസ്സ്. (01-06-2021 – ന്) പട്ടിക ജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ചു വർഷവും. ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവ് ലഭിക്കും.

ഗവ. അംഗീകൃത പ്രീപ്രൈമറി വിഭാഗങ്ങളിലെ ടീച്ചർമാർക്ക് രണ്ട് വർഷത്തെ അധ്യാപക പ്രവൃത്തിപരിചയത്തിന് ഒരു വർഷം എന്ന തോതിൽ പരമാവധി മൂന്ന് വർഷം വരെ വയസ്സിളവ് ലഭിക്കും.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സംഗീതം, നൃത്തം, നാടകം മികവിന് 5 ശതമാനം മാർക്ക് ഇളവുണ്ട്. സ്പോർട്‌സ്, ഗെയിംസ്, എൻ.സി.സി. സ്കൌട്ട് മികവിന് വെയിറ്റേജ് മാർക്കുണ്ട്.

 

അപേക്ഷ: അപേക്ഷാ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ബന്ധപ്പെട്ട പി.പി.ടി.ടി.ഐകളിൽ സമർപ്പിക്കണം.  

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനായും അപേക്ഷാ ഫോമിനായും സന്ദർശിക്കുക: www.education.kerala.gov.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 20 വൈകുന്നേരം അഞ്ച് മണി. 


Keywords: nursery teacher education course application started