ഡിസംബർ 1 ന് നടത്താനിരുന്ന വില്ലേജ് എക്സ്റ്റൻഷൻ പരീക്ഷ മാറ്റി വെച്ചു. സ്‌കൂളുകൾ തുറന്ന് പ്രവൃത്തിക്കാൻ തുടങ്ങിയതിനാൽ പി.എസ്.സി  പത്താം തലം മുഖ്യ പരീക്ഷാ തീയതികളിൽ മാറ്റം.


പത്താംതലം വരെ യോഗ്യതയുള്ള ചില തസ്‌തികകകളുടെ മുഖ്യപരീക്ഷാ തീയതികളിൽ പി.എസ്‌.സി. മാറ്റം വരുത്തി. വിവിധ വകുപ്പുകളിലെ എൽ.ഡി. ക്ലർക്ക്, ലാസ്റ്റ്‌ ഗ്രേഡ്‌ സെർവെന്റ്സ്, സെക്രട്ടേറിയറ്റ്‌ / പി.എസ്‌.സി. ഓഫീസ്‌ അറ്റന്‍ഡന്‍റ്‌ എന്നീ തസ്‌തികകൾക്കുള്ള മുഖ്യപരീക്ഷകഠംക്ക്‌ മാറ്റമില്ല.

 

ഡിസംബർ 1-ന്‌ നടത്താനിരുന്ന വില്ലേജ്‌ എക്സ്റ്റെന്‍ഷൻ ഓഫീസറുടെ പരീക്ഷ ഡിസംബർ 27-ലേക്ക്‌ മാറ്റി. അഡ്‌മിഷൻ ടിക്കറ്റ് ഡിസംബർ 13 മുതൽ പ്രൊഫൈലിൽ ലഭിക്കും.


ഡിസംബർ 3-ന്‌ നടത്താനിരുന്ന സെക്രട്ടേറിയറ്റ്‌ പി.എസ്‌.സി. എന്നിവിടങ്ങളിലെ ബൈൻഡർ പരീക്ഷ ഡിസംബർ 29-ന്‌ നടത്തും. അഡ്‌മിഷൻ ടിക്കറ്റ്‌ ഡിസംബർ 15 മുതൽ പി.എസ്.സി പ്രൊഫൈലിൽ ലഭിക്കും.


ഡിസംബർ 4-ന്‌ നടത്താനിരുന്ന സപ്പൈകോയിലേക്കുള്ള അസിസ്റ്റന്‍റ്‌ സെയിൽ‌സ്‌മാൻ  പരീക്ഷ ഡിസംബർ 12-ലേക്ക്‌ മാറ്റി. അഡ്‌മിറ്റ് കാർഡ് നവംബർ 28 മുതൽ ലഭിക്കും. 


ഡിസംബർ 7- ന്‌ നടത്താനിരുന്ന ഐ.സി.ഡി.എസ്‌. സൂപ്പർ വൈസർ പരീക്ഷ ഡിസംബർ 24-ന്‌ നടത്തും. ഡിസംബർ 10 മുതൽ അഡ്‌മിറ്റ് കാർഡ് ലഭിച്ച് തുടങ്ങും.

എൽ.ഡി. ടൈപ്പിസ്റ്റ്‌, ക്ലർക്ക്‌ - ടൈപ്പിസ്റ്റ്‌ / ടൈപ്പിസ്റ്റ്‌ - ക്ലർക്ക്‌ പരീക്ഷ ഡിസംബർ 31-ലേക്ക്‌ മാറ്റി. ഡിസംബർ 9-ന്‌ നടത്താനാണ്‌ മുൻപ് നിശ്ചയിച്ചിരുന്നത്‌. ഡിസംബർ 17 മുതൽ അഡ്മിഷൻ ടിക്കറ്റ്‌ ലഭിച്ച് തുടങ്ങും.


ഡിസംബർ 10-ന്‌ നടത്താനിരുന്ന ആരോഗ്യവകുപ്പിൽ ഫീൽഡ്‌ വർക്കർ പരീക്ഷ ഡിസംബർ 23 - ലേക്ക്‌ മാറ്റി. അഡ്‌മിഷൻ  ടിക്കറ്റ്‌ ഡിസംബർ 9 മുതൽ ലഭ്യമാകും.


എൽ.ഡി. ക്ലർക്ക്‌ മുഖ്യപരീക്ഷ നവംബർ 20-നും ലാസ്റ്റ്‌ ഗ്രേഡ്‌ സർവെന്‍റ്സ്‌ നവംബർ 27- നും നടക്കും. മെഡിക്കൽ ഫോട്ടോഗ്രാഫർ പരീക്ഷ ഡിസംബർ 6 - നും അസിസ്റ്റന്‍റ്‌ കമ്പയിലർ പരീക്ഷ ഡിസംബർ 8 - നും സെക്രട്ടേറിയറ്റ്‌ ഓഫീസ്‌ അറ്റന്‍ഡന്‍റ്‌ പരീക്ഷ ഡിസംബർ 11-നും നടക്കും. സ്കൂളുകാം തുറന്ന്‌ ക്ലാസ്‌ നടത്തുന്ന തുമായി ബന്ധപ്പെട്ടാണ്‌ പരീക്ഷാതീയതികളിൽ പി.എസ്.സി മാറ്റം വരുത്തിയിരിക്കുന്നത്.


Keywords: kerala psc 10th level exam date changed