പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാകും.

ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലമാണ് പ്രസിദ്ധീകരിക്കുന്നത്. രാവിലെ 11 മുതൽ ഫലം ലഭ്യമാകും.

സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെ നടത്തിയ പരീക്ഷയുടെ ഫലം നവംബർ 24 വരുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും മാറ്റി വയ്‌ക്കുകയായിരുന്നു.

 

സുപ്രീം കോടതിയുടെ അനുമതിയോടെയായിരുന്നു സർക്കാർ പ്ലസ് വൺ പരീക്ഷ നടത്തിയത്. നാലു ലക്ഷത്തി 17,607 വിദ്യാർത്ഥികളാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്.

പുനർ മൂല്യ നിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്‌ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

 

ഫലം ലഭ്യമാകുന്ന വെബ്​സൈറ്റുകൾ:

 

http://www.keralresults.nic.in

http://www.dhsekerala.gov.in

https://www.prd.kerala.gov.in

https://www.results.kite.kerala.gov.in

https://www.kerala.gov.in

 

Keywords: plus one result, hse result, higher secondary result, vocational higher secondary result, vhse result, kerala result, education, student zone