ഗുരുവായൂർ ദേവസ്വത്തിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് – II, കെ. ജി. ടീച്ചർ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 22 ന് നടക്കും.

റസിഡന്റ് മെഡിക്കൽ ഓഫീസർ ഇന്റർവ്യൂ 23 നും ഫാർമസിസ്റ്റ് ഗ്രേഡ് II, ജൂനിയർ ഹെൽ‌ത്ത് ഇൻസ്പെക്ടർ ഗ്രേഡ് II ഇന്റർവ്യൂ 29 നും അസി. എൻ‌ജിനീയർ (സിവിൽ) ഇന്റർവ്യൂ 30 നും നടത്തും.

കൊച്ചിൻ ദേവസ്വം ബോർഡിൽ സിസ്റ്റം മാനേജർ ഇന്റർവ്യൂ നവംബർ 30 നാണ്. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവർ പേർ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, സാമുദായിക സംവരണ ആനുകൂല്യങ്ങൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 9 നു മുൻപ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ നേരിട്ടോ തപാൽ മുഖാന്തിരമോ എത്തിക്കണം.


Keywords: kerala devaswom board interview