സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ എൽ.പി/ യു.പി. അധ്യാപക ജോലിക്ക് യോഗ്യത നൽ‌കുന്ന ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ ( പഴയ ടി.ടി.സി. / ഡി.എഡ്.) 2021 – 23 വർഷത്തെ പ്രവേശനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

നാല് സെമസ്റ്ററുകളിലായി രണ്ട് വർഷമാണ് കോഴ്‌സ് കാലാവധി.

യോഗ്യത: +2 / പ്രീഡിഗ്രി / തത്തുല്യം 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.

യോഗ്യതാപരീക്ഷ വിജയിക്കുവാൻ മൂന്നിൽ കൂടുതൽ അവസരമുപയോഗിച്ചവർക്ക് അപേക്ഷിക്കാനാകില്ല.  ഒ.ബി.സി. വിഭാഗക്കാർക്ക് നിശ്‌ചിതമാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടിക വിഭാഗക്കാർക്ക് മാർക്കിന്റെയും ചാൻസിന്റെയും പരിമിതിയില്ല.

 

 

പ്രായപരിധി: 17 – 33 വയസ്സ്. (2021 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി) പട്ടിക ജാതി/ പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി.ക്കാർക്ക് മൂന്ന് വർഷവും ഉയർന്ന പ്രായത്തിൽ ഇളവുണ്ട്. വിമുക്തഭടർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

 

ആകെയുള്ള സീറ്റുകളിൽ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗക്കാർക്ക് 40:40:20 എന്ന ക്രമത്തിൽ സീറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.

 

അപേക്ഷ: നിശ്ചിതമാതൃകയിലുള്ള ഫോമിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോമിൽ നിർദ്ദിഷ്‌ട സ്ഥാനത്ത് അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കണം. സർട്ടിഫിക്കറ്റ് പർകർപ്പുകൾ സഹിതം തിരഞ്ഞെടുക്കാനാഗ്രഹിക്കുന്ന റവന്യൂജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. പട്ടിക വിഭാഗക്കാർ സ്റ്റാമ്പ് ഒട്ടിക്കേണ്ടതില്ല. ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷ സമർപ്പിക്കരുത്. സ്വാശ്രയ സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ച വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യം.

 

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി സന്ദർശിക്കുക: www.education.kerala.gov.in

 

പ്രവേശനനടപടികൾ ഡിസംബർ 10- നകം പൂർത്തിയാക്കും. ഡിസംബർ 13-ന് ക്ലാസ്സുകൾ തുടങ്ങും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 23


Keywords: DLEd, Education, TTC, teacher training course, DLEd, DEd