ഡിജിലോക്കറിലുള്ള സർട്ടിഫിക്കറ്റുകൾ ഇനി പി.എസ്. സി പ്രൊഫൈലിൽ
നേരിട്ട് അപ്‌ലോഡ് ചെയ്യാൻ അവസരം. ഇതു വഴി ഉദ്യോഗാർത്ഥി അസ്സൽ സർട്ടിഫിക്കറ്റ് നേരിട്ട്
ഹാജരാക്കാതെ പി.എസ്.സി. സർട്ടിഫിക്കറ്റ് പരിശോധനാ വിഭാഗത്തിന് നേരിട്ടു കാണാനും സാക്ഷ്യപ്പെടുത്താനും
കഴിയും.
ഇപ്പോൾ തുടരുന്ന സർട്ടിഫിക്കറ്റ് സ്‌കാൻ ചെയ്‌ത് പ്രൊഫൈലിൽ
അപ്‌ലോഡ് ചെയ്യുന്നതിനു പകരം ഡിജിലോക്കറിലെ സർട്ടിഫിക്കറ്റ് പ്രൊഫൈലിലേക്ക് ചേർക്കാനുള്ള
സൌകര്യമാണ് നടപ്പിലാകുന്നത്.
ഐ.ടി. നിയമത്തിലെ റൂൾ 9 പ്രകാരം ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ
അസ്സൽ സർട്ടിഫിക്കറ്റായി പരിഗണിക്കാവുന്നതാണ്.
ഡിജിലോക്കർ സംവിധാനം വഴി സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്ന
രാജ്യത്തെ ആദ്യ പി.എസ്.സി ആയി മാറുകയാണ് കേരള പി.എസ്.സി.
ഇതിനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ സോഫ്റ്റ്‌വെയറിൽ
ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഡിജി ലോക്കർ പ്രവർത്തനം
സർട്ടിഫിക്കറ്റ് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യുന്ന വേളയിൽ
Upload from digilocker എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഡിജിലോക്കറിൽ ലോഗിൻ ചെയ്‌തതിനു ശേഷം Issued Docouments
ൽ സർട്ടിഫിക്കറ്റ് നൽകിയ സ്ഥാപനത്തിൽ നിന്ന് നേരിട്ട് സർട്ടിഫിക്കറ്റിന്റെ പി.ഡി.എഫ്.
കോപ്പി പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യാം.
Keywords: digilocker facility inaugurated kerala psc, kerala public service commission
0 Comments