നേവിയിൽ സെയിലർ തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷെഫ്, സ്റ്റുവാഡ്, ഹൈജിനിസ്റ്റ് ജോലിക്കായാണ് നിയമനം. ഓൺലൈനായി അപേക്ഷിക്കാം.

 

ഒഴിവുകൾ: 300

 

യോഗ്യത: പത്താം ക്ലാസ്സ്

 

പ്രായം: 2002 ഏപ്രിൽ 1 നും 2005 മാർച്ച് 31 നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ (രണ്ട് തീയതിയും ഉൾപ്പെടെ).


തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റ് എന്നീ ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

 

പരീക്ഷ: പരീക്ഷയിൽ സയൻസ്, മാത്തമാറ്റിക്സ്, ജനറൽ നോളജ് വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. പത്താം തലം അടിസ്ഥാനമാക്കിയുള്ള പരീക്ഷയുടെ ദൈർഘ്യം 30 മിനിറ്റായിരിക്കും.

ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റിൽ 1.6 കിലോമീറ്റർ ഏഴു മിനിറ്റിൽ ഓടിയെത്തണം. 20 സ്ക്വാട്ട്, 10 പുഷ് അപ് എന്നിവയുമുണ്ടായിരിക്കും.

എഴുത്തു പരീക്ഷയും ശാരീരിക ക്ഷമതാ പരീക്ഷയും ഒരേ ദിവസമായിരിക്കും നടത്തുക.

 

അപേക്ഷ: www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

 

ഫീസ്: 60 രൂപ


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 02-11-2021

 

Keywords: join Indian navy, Indian navy, navy sailor, navy matric recruitment