ഇന്ത്യൻ ആർമി ടെക്നിക്കൽ എൻ‌ട്രി (പെർമനന്റ് കമ്മീഷൻ) സ്‌കീമിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഈ സ്‌കീമിൽ 90 ഒഴിവുകളാണുള്ളത്.

10 + 2 രീതിയിൽ ഫിസിക്സ്, കെമിസ്‌ട്രി, മാത്തമാറ്റിക്സ്, പഠിച്ച് 2021 ൽ ജെ.ഇ.ഇ. മെയിൻസ് പരീക്ഷയിൽ പങ്കെടുത്ത പുരുഷന്മാർക്ക് അപേക്ഷിക്കാം. അവിവാഹിതർക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

 

പ്രായം: പതിനാറര വയസ്സിനും പത്തൊമ്പതര വയസ്സിനും ഇടയിൽ. 2002 ജൂലായ് 2-നും 2005 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. (രണ്ട് തീയതികളും ഉൾപ്പെടെ)

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.joinindianarmy.nic.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 8

 


എൻ.സി.സി. സ്പെഷ്യൽ എൻ‌ട്രി

ഇന്ത്യൻ ആർമി എൻ.സി.സി. സ്പെഷ്യൽ എൻ‌ട്രി സ്കീം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 ഒഴിവാണുള്ളത്. ഓൺലൈനായി അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കും അപേക്ഷിക്കാം.  

എൻ.സി.സി.  സി സർട്ടിഫിക്കറ്റ്  ബി ഗ്രേഡോടെ കരസ്‌ഥമാക്കിയവർക്കാണ് അപേക്ഷിക്കാൻ അവസരം.

 

പുരുഷന്മാർക്ക് 50 ഉം സ്ത്രീകൾക്ക് 5 ഉം ഒഴിവുകളാണുള്ളത്.

യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം. എൻ.സി.സി.യിൽ സീനിയർ ഡിവിഷൻ/ വിങ്ങിൽ രണ്ട് / മൂന്ന് വർഷം പ്രവൃത്തിച്ചിരിക്കണം. ബിരുദ സർട്ടിഫിക്കറ്റ് 2022 ഏപ്രിൽ 1 ന് മുൻപ് നേടിയതായിരിക്കണം.

പ്രായം:  19 – 25 വയസ്സ്. 2022 ജനുവരി 1 തീയതി വെച്ചാണ് പ്രായം കണക്കാക്കുക. 1997 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ. (രണ്ട് തീയതികളും ഉൾപ്പെടെ)

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.joinindianarmy.nic.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 3

 

Keywords: indian army recruitment, defence, ncc special entry, technical entry,