സ്കൂൾ സർട്ടിഫിക്കറ്റാണ് അടിസ്ഥാന രേഖ. മേൽവിലാസം തെളിയിക്കാനായി റേഷൻകാർഡ്,
ആധാർ കാർഡ് പോലുള്ള രേഖകളും വേണം. രജിസ്ട്രേഷനോടൊപ്പം വിദ്യഭ്യാസയോഗ്യതകൾ എല്ലാം
തന്നെ ചേർക്കാവുന്നതാണ്.
ഓൺലൈൻ രജിസ്റ്റർ ചെയ്തതിനു ശേഷം നിശ്ചിത തിയതിക്കുള്ളിൽ അതത് എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ സ്ലിപ്പും മറ്റ് രേഖകളുമായി ഹാജരാകേണ്ടതാണ്.
ജോലി ഒഴിവുകളും പുതുക്കേണ്ട വിവരങ്ങളും മൊബൈൽ എസ്.എം.എസ് വഴി അറിയാൻ
സംവിധാനം ഉണ്ട്.
മൂന്ന് വർഷം കൂടുമ്പോഴാണ് രജിസ്ട്രേഷൻ പുതുക്കേണ്ടത്. മൂന്ന് വർഷത്തിനു
ശേഷം രണ്ട് മാസം കൂടി പുതുക്കുവാൻ അവസരം നൽകാറുണ്ട്. പട്ടിക ജാതി / പട്ടികവർഗ്ഗക്കാർക്ക്
നാലു വർഷം കൂടുമ്പോൾ രജിസ്ട്രേഷൻ പുതുക്കിയാൽ മതി.
ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ട വെബ്സൈറ്റ്: www.employment.kerala.gov.in
keywords: Employment Exchange kerala, employment exchange special renewal, employment exchange registraion, employment registraion kerala
0 Comments