ഇൻഡോറിലുള്ള യു.ജി.സി.-ഡി.എ.ഇ. കൺസോർഷ്യം ഫോർ സയിന്റിഫിക് റിസർച്ചിൽ ഒഴിവുകൾ. ഇൻഡോർ,
മുംബൈ, കൊൽക്കത്ത കേന്ദ്രങ്ങളിലായാണ് നിയമനം.
തസ്‌തികകൾ
ജൂനിയർ
എൻജിനീയർ
ഒഴിവുകൾ: 1
യോഗ്യത: 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ/
ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ്/ സിവിൽ/ എൻജിനീയറിംഗ് ഡിപ്ലോമ/ ബി.എസ്.സി. ഫിസിക്സ്.
നാല് വർഷത്തെ പ്രവൃത്തി പരിചയം വേണം.
പ്രായപരിധി: 30 വയസ്സ്
പേഴ്‌സണൽ
അസിസ്റ്റന്റ് (ടു സെന്റർ ഡയറക്ടർ)
ഒഴിവുകൾ:3
യോഗ്യത: ബിരുദവും മിനിറ്റിൽ 40 വാക്ക് ടൈപ്പിംഗ്
വേഗവും വേണം. സ്റ്റെനോഗ്രാഫറായി അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം. മിനിറ്റിൽ 100 വാക്ക് ഷോർട്ട്
ഹാൻഡ് വേ ഗതയുള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി: 28 വയസ്സ്
സ്റ്റെനോടൈപ്പിസ്റ്റ്
ഒഴിവുകൾ: 1
യോഗ്യത: പത്താംക്ലാസ്സ് / തത്തുല്യം. മിനിറ്റിൽ
40 വാക്ക് വേഗവും 100 വാക്ക് ഷോർട്ട് ഹാൻഡ്
സ്പീ ഡും ഉണ്ടായിരിക്കണം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം.
പ്രായപരിധി: 28 വയസ്സ്
അസിസ്റ്റന്റ്
ഒഴിവുകൾ: 1
യോഗ്യത: പ്ലസ് ടു / തത്തുല്യവും എട്ട് വർഷത്തെ
പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും.
പ്രായപരിധി: 30 വയസ്സ്
അപേക്ഷാഫീസ്: 500 രൂപ. സ്‌ത്രീകൾക്ക് 250 രൂപ. എസ്.സി./എസ്.ടി. ഭിന്നശേഷിക്കാർ
എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈനായിഫീസടയ്‌ക്കാവുന്നതാണ്.
അപേക്ഷ: www.csr.res.inഎന്നവെബ്‌സൈറ്റിൽ
വിശദവിവരങ്ങൾ ലഭിക്കും. ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ
പ്രിന്റൌട്ട് തപാൽ മുഖാന്തിരം അയക്കേണ്ടതാണ്.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി:
30-10-2021
അപേക്ഷ
തപാലിൽ സ്വീകരിക്കുന്ന അവസാനതീയതി:
08-11-2021
Keywords: c.s.r. recruitment, ugc-dae consortium for scientific research
0 Comments