പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസിൽ ഓഫീസറാകാം. സ്‌കെയിൽ I കേഡറിലുള്ള ഓഫീസർ (ജനറലിസ്റ്റ്) തസ്‌തികയിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാവുന്നതാണ്.
ആകെ ഒഴിവുകൾ:
300
അടിസ്ഥാനശമ്പള സ്‌കെയിൽ:
32,795 - 62,345 രൂപ
യോഗ്യത:
അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കി
ലും
വിഷയത്തിൽ നേടിയ ബിരുദം / ബിരുദാനന്തര ബിരുദം /
തത്തുല്യം.
യോഗ്യതയിൽ
എസ്.സി., എസ്.ടി. ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനവും മറ്റുള്ളവർക്ക് 60 ശതമാനവും
മാർക്കുണ്ടായിരിക്കണം.
2021
സെപ്റ്റംബർ 30 – നകം നേടിയതായിരിക്കണം യോഗ്യത.
അവസാന
വർഷ / സെമസ്റ്റർ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇവർ
2021
സെപ്റ്റംബർ 30 - നകം യോഗ്യത നേടിയിരിക്കണം.
പ്രായം:
21 – 30 വയസ്സ്. 2021 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കി.
അപേക്ഷകർ 1991 ഏപ്രിൽ രണ്ടിനും 2000 ഏപ്രിൽ
ഒന്നിനും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
എസ്.സി.,
എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി. (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക്
മൂന്ന് വർഷവും ഭിന്നശേഷിക്കാർക്ക് പത്ത് വർഷവും വിമുക്തഭടർക്ക് നിയമാനുസൃതവും ഉയർന്ന
പ്രായത്തിൽ ഇളവുണ്ട്.
തിരഞ്ഞെടുപ്പ്:
പ്രാഥമികപരീക്ഷ, മുഖ്യപരിക്ഷ അഭിമുഖം എന്നീ
ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
പരീക്ഷ:
ഓൺലൈനായി ഒബ്ജക്ടീവ് മാതൃകയിലായിരിക്കും പ്രാഥമികപരീക്ഷ. 100 മാർക്കായിരിക്കും.
പ്രാഥമികപരീക്ഷയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ മുഖ്യപരീക്ഷ അഭിമുഖീകരിക്കണം. രണ്ടു ഘട്ടങ്ങളുള്ള മുഖ്യപരീക്ഷയുടെ ഒന്നാംഘട്ടം ഒബ്ജക്ടീവും രണ്ടാംഘട്ടം ഡിസ്‌ക്രിപ്റ്റീവുമായിരിക്കും. ഒബ്ജക്ടീവ് പരീക്ഷകളിൽ (പ്രാഥമികപരീക്ഷയിലും മുഖ്യപരീക്ഷയിലും) ഓരോ തെറ്റുത്തരത്തിനും നാലിലൊന്ന് മാർക്ക് വീതം നഷടമാവും.
പരീക്ഷാകേന്ദ്രങ്ങൾ:
കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്,
തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിലായിരിക്കും പ്രാഥമിക പരീക്ഷാ കേന്ദ്രങ്ങളുണ്ടാവുക.
മുഖ്യപരീക്ഷയ്ക്ക്
കേരളത്തിൽ കൊച്ചിയാണ് പരീക്ഷാകേന്ദ്രം.
അപേക്ഷാ
വേളയിൽ എസ്.സി. എസ്.ടി. , ഒ.ബി.സി. (നോൺ ക്രീമിലെയർ), ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക്
പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ്ങിന് അപേക്ഷിക്കാം.
അപേക്ഷ:
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേ
ണ്ടത്.
അപേക്ഷയോടൊപ്പം ഫോട്ടോഗ്രാഫ്, സിഗ്നേച്ചർ,
വിരലടയാളം,
സ്വന്തം കൈയക്ഷരത്തിലുള്ള സത്യവാങ്മൂലം തുടങ്ങിയവ സ്‌കാൻചെയ്‌ത് അപ്‌ലോഡ് ചെയ്യണം.
സ്‌കാൻ ചെയ്യുന്നതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്.
അപേക്ഷാഫീസ്: എസ്. സി.,എസ്.ടി., ഭിന്നശേഷി വിഭാഗ
ക്കാർക്ക് 100 രൂപ. മറ്റുള്ളവർക്ക് 750 രൂപ.
സിലബസ്
ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കായി സന്ദർശിക്കുക: Notification
അപേക്ഷ
സമർപ്പിക്കുന്നതിനുള്ള വെബ് സൈറ്റ് ലിങ്ക്: www.newindia.co.in/portal/recruitment
അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി: 21-09-2021
Keywords: The New India Assurance Company Ltd., a
leading Public Sector General Insurance Company, invites applications for
recruitment of 300 Officers (Generalists) in Scale I cadre from open market.. New
India Assurance Recruitment
0 Comments