എം‌പ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കൽ; തീയതി നീട്ടി. പുതുക്കാനാകാതിരുന്നവര്‍ക്ക് ഇപ്പോള്‍ പുതുക്കാം.

 


 

എം‌പ്ലോയ്മെന്റ് എക്ചേഞ്ചുകളിലെ രജിസ്ട്രേഷൻ പുതുക്കൽ / സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു.

കോവിഡ് വ്യാ‍പന പശ്‌ചാത്തലത്തിൽ രണ്ടാമതും ലോക്ഡൌൺ നിയന്ത്രണങ്ങളുണ്ടായതിനാലാണ് സമയപരിധി നീട്ടുന്നത്.

2020 ജന‌ുവരി 1 മുതൽ 2021 ജൂലായ് 31 വരെ രജിസ്ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ഒക്ടോബർ 31 വരെ പുതുക്കാവുന്നതാണ്.

2019 മാർച്ചിലോ അതിനു ശേഷമോ രജിസ്ട്രേഷൻ പുതുക്കേണ്ടതായ എസ്.സി. / എസ്.ടി. ഉദ്യോഗാർത്ഥികൾക്കും ഒക്ടോബർ 31 വരെ സമയം ദീർഘിപ്പിച്ചിട്ടുണ്ട്.

വെബ്സൈറ്റ് വഴി 2019 ഡിസംബർ 20 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ / സർട്ടിഫിക്കറ്റ് ചേർക്കൽ നടത്തിയ ഉദ്യോഗാർത്ഥികൽക്ക് ഒക്ടോബർ 31 വരെ നേരിട്ടോ മറ്റൊരാൾ മുഖേനയോ ഒറിജിനൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എം‌പ്ലോയ്മെന്റ് ഓഫീസിൽ പരിശോധനയ്‌ക്ക് എത്താവുന്നതാണ്.

എം‌പ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ അല്ലാതെയോ താത്‌കാലിക നിയമനം ലഭിച്ച് 2019 ഡിസംബർ 20 മുതൽ ഡിസ്‌ച്ചാർജ്ജ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 31 വരെ സർട്ടിഫിക്കറ്റ് ഹാജരാക്കാവുന്നതാണ്.

വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയവ നിർവഹിക്കാം.

 

Keywords:  employment exchange kerala, employment registration renewal

Post a Comment

2 Comments

  1. 2013 ന് ആണ് എന്റെ പുതുകണ ടൈം അതു എന്ന് ആണ് ഉണ്ടവുക

    ReplyDelete
  2. 2018 puthukkendathan
    Ath onn paranju tharanam

    ReplyDelete