ബെംഗളൂരുവിലെ ആർമി സർ‌വീസ് കോർപ്‌സ് (സൌത്ത്) – 2 എ.ടി.സി.യിൽ വിവിധ തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധയിടങ്ങളിലായാണ് നിയമനം.

 

ആകെ ഒഴിവുകൾ:  400

 

എ.എസ്.സി. സെൻറ്റർ (നോർത്ത്)

 

സിവിലിയൻ മോട്ടോർ ഡ്രൈവർ

ഒഴിവുകൾ: 115

യോഗ്യത: പത്താം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം.  ഹെവി ആൻഡ്‌ ലൈറ്റ്‌ മോട്ടോർ വെഹിക്കിൾ ഡ്രൈവിങ്‌ ലൈസൻസ്‌ ഉണ്ടായിരിക്കണം. അപേക്ഷകന് രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും മോട്ടോർ മെക്കാ

നിസത്തിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം.

 

ക്ലീനർ

ഒഴിവുകൾ: 67

യോഗ്യത: പത്താം ക്ലാസ്‌ പാസ്‌ അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ അറിവുണ്ടായിരിക്കണം.

 

കുക്ക്‌

ഒഴിവുകൾ: 15

യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ഇന്ത്യൻ കുക്കിങ്ങിൽ പരിജ്ഞാനമുണ്ടായിരിക്കണം. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയയോഗ്യതയാണ്.

  

സിവിലിയൻ കാറ്ററിങ്‌ ഇൻസ്ട്രക്ടർ

ഒഴിവുകൾ: 3

യോഗ്യത: പത്താം ക്ലാസ്‌ പാസ്‌ അല്ലെങ്കിൽ തത്തുല്യം.

കാറ്ററിങ്ങിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റ്‌ ഉണ്ടായിരിക്കണം. ഒരു,

വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

 

 

എ.എസ്‌.സി. സെൻറർ (സൌത്ത്)

 

ലേബർ

ഒഴിവുകൾ:193

യോഗ്യത: പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ

അറിവുണ്ടായിരിക്കണം.

 

എം.ടി.എസ്‌. (സഫായ്‌വാല)

ഒഴിവുകൾ: 7

യോഗ്യത: പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ അറിവുണ്ടായിരിക്കണം.

 

 

പ്രായം: 18-25 വയസ്സ്‌.

എസ്‌.സി / എസ്‌.ടി. വിഭാഗത്തിന്‌ അഞ്ച് വർഷവും ഒ.ബി.സി. വിഭാഗത്തിന്‌ മൂന്ന് വർഷവും ഉയർന്ന പ്രായത്തിൽ ഇളവ്‌ ലഭിക്കും.

സിവിൽ മോട്ടോർ ഡ്രൈവർ ത‌സ്‌തികയിൽ 18 – 27 വയസ്സ്‌.

    

തിരഞ്ഞെടുപ്പ്‌: എഴുത്തുപരീക്ഷ സ്‌കിൽ / ഫിസിക്കൽ, പ്രാക്ടിക്കൽ ടൈപ്പിങ്‌ ടെസ്റ്റ് എന്നീ ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്‌ നടക്കുക.

 

പരീക്ഷ: 100 മാർക്കുള്ള പരീക്ഷയിൽ 100 ചോദ്യങ്ങളുണ്ടാകും.

ജനറൽ ഇന്‍റലിജന്റ്സ് ആൻഡ് റീസണിങ്‌ - 25, ജനറൽ അവയർനെസ്- 50, ജനറൽ ഇംഗ്ലീഷ്‌-50, ന്യൂമെറിക്കൽ ആപ്റ്റിവ്യൂഡ്‌ - 25 എന്നിങ്ങനെയാണ്‌ ചോദ്യങ്ങളുണ്ടാവുക. രണ്ടുമണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം.

അപേക്ഷ: തപാൽമുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എം.ടി.എസ്. (സഫായ്‌വാല) ഒഴികെയുള്ള തസ്‌തികകളിലേക്ക് പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കുവാനാകൂ.

 

അപേക്ഷ അയക്കേണ്ട വിലാസം: The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre (South) 2 ATC, Agaram Post Bangalore – 07

എന്ന വിലാസത്തിലേക്ക്‌ ലേബർ, എം.ടി.എസ്‌. (സഫായ്‌വാല) എന്നിവയുടെ അപേക്ഷകളും,


The Presiding Officer, Civilian Direct Recruitment board, CHQ, ASC Centre (North) 1 ATC, Agaram Post Banglore – 07

 എന്ന വിലാസത്തിലേക്ക്‌ മറ്റ്‌ തസ്‌തികകളുടെ അപേക്ഷകളും അയക്കുക.

    

അപേക്ഷാ കവറിനു പുറത്ത്‌ Application For the Post of ______________________ എന്ന് കൃതമായി രേഖപ്പെടുത്തിയിരിക്കണം.

 

വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോം മാതൃകയ്‌ക്കുമായി സന്ദർശിക്കുക: Notification  

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 16-09-2021


Keywords: army service corps recruitment