എസ്.എസ്.എൽ.സി ഫലം ; റിസല്‍ട്ട് പെട്ടെന്ന് അറിയാവുന്ന വെബ്സൈറ്റുകള്‍  

https://www.results.kite.kerala.gov.in/

https://prd.kerala.gov.in/ 

https://result.kerala.gov.in/ 



എസ്.എസ്.എൽ.സി. പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനം വിജയം. കഴിഞ്ഞ വർഷം 98.82 ശതമാനമായിരുന്നു വിജയം. വിജയശതമാനം 99 കടക്കുന്നത് ഇതാദ്യം. 4,21,887 റഗുലർ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 4,19,651 വിദ്യാർത്ഥികൾ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻ‌കുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ 1,21,318.

പ്രൈവറ്റായി പരീക്ഷയെഴുതിയ 615 പേരിൽ 537 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.

വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല കണ്ണൂരാണ് (99.85%). ഏറ്റവും കുറവ് വയനാട് (98.13%). ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല മലപ്പുറം. 7838 പേർക്ക് ജില്ലയിൽ എ പ്ലസ് ലഭിച്ചു.


Keywords: kerala sslc exam result, sslc exam kerala