കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയുടെ തീയതി സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 13 മുതൽ 24 വരെയാണ് പരീക്ഷ നടക്കുക. മുൻപ് മാറ്റിവെച്ച പരീക്ഷയാണിത്.
മുൻപ് പരീക്ഷയെഴുതാൻ കഴിയാതിരുന്നവർക്കുള്ള കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ ഓഗസ്റ്റ് നാല് മുതൽ 12 വരെയും നടക്കും. ഡൽഹി പോലീസിലെ എസ്.ഐ., സി.ഐ.എസ്.എഫിലെ സി.എ.പി.എഫ്., എ.എസ്.ഐ. എന്നീ തസ്‌തികകളിലേക്കുള്ള പേപ്പർ 2 പരീക്ഷ ജൂലായ് 26-ന് നടക്കും.
0 Comments