സംസ്ഥാനത്ത് 2021-22 അദ്ധ്യയന വർഷത്തേത്തെയ്‌ക്കുള്ള പോളിടെക്‌നിക് പ്രവേശന നടപടികൾ ആരംഭിച്ചു.  

കേരളത്തിലെ മുഴുവൻ സർക്കാർ, എയ്‌ഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കാണ് പ്രവേശനം.


എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി / സി.ബി.എസ്.ഇ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയവർക്ക് അപേക്ഷിക്കാം.

കേരളത്തിലെ സർക്കാർ/ ഐ.എച്ച്.ആർ.ഡി, പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം ഗവ.സീറ്റിലേയ്ക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നേടാനാകുക


 ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ എന്നിവ പാസ്സായവർക്ക് യഥാക്രമം 10 %, 2 % എന്നിങ്ങനെ റിസർവേഷൻ ഉണ്ടായിരിക്കും.

വി.എച്ച്.എസ്.ഇ പാസ്സായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ച് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാം. ഭിന്നശേഷിയുള്ളവർക്ക് അഞ്ച് ശതമാനം സീറ്റുകൾ സംവരണമുണ്ട്.

എസ്.സി/ എസ്.ടി, ഒ.ഇ.സി, എസ്.ഇ. ബി. സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണവുമുണ്ട്. ഇവർ ആയതിന്റെ രേഖ ഹാജരാക്കേണ്ടി വരും.

അപേക്ഷാ ഫീസ്:  പൊതു വിഭാഗങ്ങൾക്ക് 150 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 75 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ ഫീസ് ഓൺലൈനായി തന്നെ സമർപ്പിക്കാം.

 

എൻ.സി.സി / സ്‌പോർസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഓൺലൈനായി 150 രൂപ അപേക്ഷാ ഫീസ് അടച്ച് അപേക്ഷിച്ചശേഷം അപേക്ഷയുടെ പകർപ്പ് യഥാക്രമം എൻ.സി.സി  ഡയറക്ടറേറ്റിലും, സ്‌പോർട്‌സ് കൗൺസിലിലും നൽകണം.

 

സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജ്, സർക്കാർ എയിഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്ക് അപേക്ഷിക്കുന്നവർ ഓൺലൈനായി പ്രത്യേകം അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ച ശേഷം അതത് പോളീടെക്‌നിക് കോളേജിൽ നേരിട്ട് അപേക്ഷ നൽ‌കണം.

അപേക്ഷ:

അപേക്ഷാ സമർപ്പണ വേളയിൽ രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പർ അപേക്ഷകന്റേതായിരിക്കണം.

സംവരണത്തിനോ മറ്റു അനുകൂല്യങ്ങൾക്കോ അർഹതയുള്ളവർ അർഹത സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസിൽ നിന്നും ലഭ്യമാക്കിയതിനു ശേഷം അപേക്ഷ സമർപ്പിക്കുക. ഇത് അപേക്ഷ സമർപ്പിക്കുമ്പോൾ തെറ്റായ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കാൻ സഹായിക്കും.

അപേക്ഷകൻ സംസ്ഥാന തലത്തിൽ ഒരു അപേക്ഷ മാത്രം സമർപ്പിച്ചാൽ മതിയാകും

അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ മൊബൈൽ OTP വെരിഫിക്കേഷനു ശേഷം അപേക്ഷാഫീസ് അടക്കുവാനുള്ള ലിങ്ക് ലഭിക്കുന്നതാണ്. അപ്രകാരം ഫീസ് അടക്കാൻ സാധിക്കാത്തവർക്ക് പിന്നീട് www.polyadmission.org എന്ന വെബ്സൈറ്റ് ഹോം പേജിലെ Modify Diploma Application എന്ന ലിങ്ക് വഴി അപ്ലിക്കേഷൻ വീണ്ടും ഓപ്പൺ ചെയ്യാവുന്നതും ഏറ്റവും അവസാനത്തെ പേജിൽ എത്തുമ്പോൾ ഫീസ് അടക്കാവുന്ന ലിങ്ക് വീണ്ടും ലഭിക്കുന്നതുമാണ്.

ഫീസ് അടച്ചതിനു ശേഷം മാത്രമേ അപേക്ഷയുടെ പ്രിൻറ് എടുക്കുവാൻ സാധിക്കുകയുള്ളു.

തെറ്റായതോ അപൂർണ്ണമായതോ ആയ അപേക്ഷ നിരസിക്കപ്പെടാം


പോളിടെക്നിക് അഡ്മിഷനുമായോ ഓൺലൈൻ അപേക്ഷാ സമർപ്പണമായോ ബന്ധപ്പെട്ട സംശയങ്ങൾക്ക് എല്ലാ പോളിടെക്നിക്കുകളിലെയും ഹെൽപ് ഡെസ്കിൽ ലഭ്യമാക്കിയിട്ടുള്ള അദ്ധ്യാപകരുടെ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഹെല്പ് ഡെസ്കുകളിലെ മൊബൈൽ നമ്പറുകൾ വെബ്സൈറ്റിലെ Contact Us എന്ന ലിങ്കിൽ ലഭിക്കുന്നതാണ്.

 

അപേക്ഷാ സമർപ്പണ വേളയിൽ ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാവും.

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.polyadmission.org

അപേക്ഷ സമർപ്പിക്കുവാനുള്ള അവസാ‍ന തീയതി: 10-08-2021

Keywords: Polytechnic Admission, Government of Kerala DEPARTMENT OF TECHNICAL EDUCATION Single Window Admission to Polytechnic