ഹയർ സെക്കണ്ടറി ‘സേ’, ഇം‌പ്രൂവ്മെന്റ് പരീക്ഷകൾ, പുനർ‌മൂല്യനിർണയം, ഫോട്ടോ കോപ്പി, സൂക്ഷ്‌മ പരിശോധന എന്നിവയ്‌ക്കായി ജൂലൈ 31 വരെ അപേക്ഷ നൽ‌കാം. സ്വന്തം സ്‌കൂൾ വഴിയാണ് അപേക്ഷ നൽ‌കേണ്ടത്.

ഹയർ സെക്കൻഡറി / ടെക്‌നിക്കൽ ഹയർ സെക്കൻഡറി / ആർട് ഹയർ സെക്കൻഡറി / വി.എച്ച്.എസ്.ഇ. ‘സേ’, ഇം‌പ്രൂവ്‌മെന്റ് പരീക്ഷകൾ ഓഗസ്റ്റ് 11 മുതൽ 17 വരെ നടക്കും. പ്രായോഗിക പരീക്ഷകൾ 5, 6, തീയതികളിലായിരിക്കും.  വി.എച്ച്. എസ്. ഇ. ‘സേ’ പ്രായോഗിക പരീക്ഷ ഓഗസ്റ്റ്  6 മുതൽ 18 വരെ ആയിരിക്കും.


വെബ്സൈറ്റ്: www.dhsekerala.gov.in

എസ്.എസ്.എൽ.സി ‘സേ’ പരീക്ഷ

എസ്. എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി. ‘സേ’ പരീക്ഷ ഓഗസ്റ്റ് 12 മുതൽ 18 വരെ നടക്കും.

വെബ്സൈറ്റ്: www.keralapareekshabhavan.inKeywords: sslc hse say, say improvement examination