കേരള ഹൈക്കോടതിയിൽ അസിസ്റ്റന്‍റ്‌ തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. (റിക്രൂട്ട്മെന്റ് നമ്പർ: 01/2021) ഓൺലൈനായി അപേക്ഷിക്കാം.

55 ഒഴിവുകളാണുള്ളത്. ഒരുവര്‍ഷമെങ്കിലും റാങ്ക് ലിസ്റ്റിന് കാലാവധി ഉണ്ടായിരിക്കും. രണ്ടുവര്‍ഷം വരെയോ പുതിയ ലിസ്റ്റ്‌ വരുന്നതുവരേയോ ഈ റാങ്ക് ലിസ്റ്റ്‌ നിലനിൽ‌ക്കും.

 

യോഗ്യത: കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്കോടെ നേടിയ ബിരുദം.

അല്ലെങ്കിൽ മാസ്റ്റർ ബിരുദം. അല്ലെങ്കിൽ നിയമബിരുദം. കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ നല്‍കിയതോ അംഗീകരിച്ചതോ അയിരിക്കണം യോഗ്യത. കം‌പ്യൂട്ടർ പരിഞ്ജാനം അഭിലഷണീയം.

 

പ്രായം:  02-01 -1985-നും 01-01-2003- നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകർ.

വയസ്സിളവ്: എസ്‌.സി / എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ അഞ്ചു വർഷവും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവർഷവും ഉയര്‍ന്ന പ്രായപരിധിയിൽ ഇളവ്‌ ലഭിക്കും. വിധവകൾക്കും അഞ്ചുവർഷത്തെ വയസ്സിളവ്‌ ലഭിക്കും. എന്നാൽ പ്രായപരിധി 50 വയസ്റ്റ്‌ കവിയാൻ പാടില്ല. വിമുക്തഭടര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും  നിയമാനുസ്യത ഇളവുണ്ട്‌.


ശമ്പളം:  39,300 - 83,000 രൂപ


തിരഞ്ഞെടുപ്പ്‌: ഒബ്ജെക്ടിവ്‌, ഡിസ്‌ക്രിപ്റ്റിവ്‌ ടെസ്റ്റുകളും അഭിമുഖവും നടത്തിയാവും തിരഞ്ഞെടുപ്പ്‌ നടത്തുക.


പരീക്ഷ: ഒബ്ജെക്റ്റീവ്‌ പരീക്ഷ 100 മാര്‍ക്കിന്‌ ഒ.എം.ആർ. രീതിയിലായിരിക്കും. 75 മിനിറ്റാണ് പരീക്ഷയ്‌ക്ക് സമയം ലഭിക്കുക.

ജനറൽ ഇംഗ്ലീഷ്‌ -50 മാര്‍ക്ക്‌, പൊതുവിജ്ഞാനം -40 മാര്‍ക്ക്‌, അടിസ്ഥാന ഗണിതവും മാനസിക ശേഷിപരിശോധനയും-10 മാര്‍ക്ക്‌ എന്നിങ്ങനെയാണ്‌ പരീക്ഷയ്‌ക്ക് ചോദ്യങ്ങളുണ്ടാവുക.

ഒരു ശരിയുത്തരത്തിന്‌ ഒരു മാർക്ക്‌ ലഭിക്കും. നെഗറ്റീവ് മാർക്ക് ഉണ്ട്. ഓരോ തെറ്റുത്തരത്തിനും നാലിലൊന്ന്‌ മാര്‍ക്ക്‌ നഷ്‌ടമാവും.

ഡിസ്‌ക്രിപ്റ്റീവ്‌ പരീക്ഷ 60 മാര്‍ക്കിനാണ്‌. പരീക്ഷയ്‌ക്ക് 60 മിനിറ്റാണ്‌ സമയം. സംഗ്രഹിച്ചെഴുതൽ, കോംപ്രിഹെന്‍ഷൻ, ഷോര്‍ട്ട്‌ എസ്സേ തയ്യാറാക്കൽ എന്നിവയാണ് ഡിസ്ക്രിപ്റ്റീവ് പരീക്ഷയിൽ ഉണ്ടാവുക. അഭിമുഖം 10 മാര്‍ക്കിനുള്ളതായിരിക്കും.

ഡിഗ്രി ലെവൽ ചോദ്യങ്ങളായിരിക്കും പരീക്ഷയ്‌ക്ക് ഉണ്ടാവുക. ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങൾ.


പരീക്ഷാ കേന്ദ്രങ്ങൾ:  തിരുവനന്തപുരംആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്‌ എന്നിവിടങ്ങളിലായിരിക്കും പരീക്ഷാകേന്ദ്രങ്ങൾ.

 

അപേക്ഷാഫീസ്‌: 450 രൂപ. എസ്‌.സി., എസ്‌. ടി. വിഭാഗക്കാര്‍ക്കും തൊഴില്‍രഹിതരായ ഭിന്നശേഷിക്കാര്‍ക്കും അപേക്ഷാ ഫീസ്‌ ഇല്ല. ഓണ്‍ലൈനായും ചെലാൻ വഴിയും ഫീസ്‌ അടയ്ക്കാവുന്നതാണ്.

 

അപേക്ഷ: വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്‌തതിനു ശേഷം ഓണ്‍ലൈനായാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അപേക്ഷാ സമർപ്പണ വേളയിൽ അപേക്ഷകന്റെ നിർദ്ദിഷ്‌ട അളവിലുള്ള ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യാനായി കരുതി വയ്‌ക്കേണ്ടതാണ്.


വിജ്ഞാപനത്തിനായി സന്ദര്‍ശിക്കുക: Notification


ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള  വെബ്സൈറ്റ് ലിങ്ക്: Apply online


ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി: 28-07-2021

അപേക്ഷ പൂർത്തീകരിക്കുവാനുള്ള അവസാന തീയതി: 09-08-2021

ഓൺലൈനായി ഫീസ് അടയ്‌ക്കുവാനുള്ള അവസാന തീയതി: 09-08-2021

ഓഫ്‌ലൈനായി ഫീസടയ്ക്കാനുള്ള അവസാന തീയതി: 27-08-2021

 

Keywords: Applications are invited from qualified Indian citizens for appointment to Assistant post in the High Court of Kerala. Candidate shall apply online through the recruitment portal. high court of kerala assistant recruitment