കോവിഡിന്റെ പ‌ശ്ചാത്തലത്തിൽ എം‌പ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയം നീട്ടി നൽ‌കി.

2020 ജനുവരി 1 മുതൽ 2021 മേയ്‌ 31 വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ഓഗസ്റ്റ്‌ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം.

 

03/2019 നോ അതിനുശേഷമോ രജിസ്‌ട്രേഷന്‍ പുതുക്കേണ്ട പട്ടികജാതി /പട്ടിക വർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ്‌ 31 വരെ പുതുക്കാവുന്നതാണ്.

പട്ടികജാതി / പട്ടികവർഗ ഉദ്യോഗാർത്ഥികളുടെ  പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ്‌ ഉത്തരവുകൾക്ക് മാറ്റമില്ല.

 

വെബ്സൈറ്റ് വഴി 2019 ഡിസംബർ 20 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ / സർട്ടിഫിക്കറ്റ് ചേർക്കൽ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് 2021 ഓഗസ്റ്റ്‌ 31 വരെ ഒറിജിനൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പരിശോധനയ്ക്ക്‌ ഹാജരാകാം.

 

എംപ്പോയ്‌ മെന്‍റ്‌ എക്‌സ്‌ചേഞ്ച്‌ വഴിയോ അല്ലാതെയോ താല്‍ക്കാലിക നിയമനം ലഭിച്ച്‌ 2019 ഡിസംബർ 20 മുതൽ ഡിസ്‌ച്ചാർജ്ജ് സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കാൻ സാധിക്കാതിരുന്ന ഉദ്യോഗാർത്ഥികൾക്ക്  2021 ഓഗസ്റ്റ്‌ 31 വരെ സർട്ടിഫിക്കറ്റ്‌ ഹാജരാക്കുന്നതിന് സമയം അനുവദിച്ച് നൽ‌കിയിട്ടുണ്ട്.

 

www.eemployment.kerala.gov.in വെബ്‌സൈറ്റ്‌ വഴി രജിസ്‌ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, പുതുക്കൽ തുടങ്ങിയവ ഓൺലൈനായി ചെയ്യാം.


Keywords: employment registration kerala date extended