പബ്ലിക്‌ റിലേഷന്‍സ്‌ വിഭാഗത്തിലെ ജില്ലാ ഇന്‍ഫര്‍മേഷൻ ഓഫീസിൽ അസിസ്റ്റന്‍റ്‌  ഫോട്ടോഗ്രാഫറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ ജില്ലാ ഓഫീസിലും ഒരു ഒഴിവ്‌ വീതമാണുള്ളത്‌. കരാർ നിയമനമായിരിക്കും. അപേക്ഷകർ അതത്‌ ജില്ലകളിലെ താമസക്കാരായിരിക്കണം.

 

യോഗ്യത: പ്ലസ്‌ടുഡിജിറ്റൽ ഫോട്ടോഗ്രാഫർ എൻ.സി.വി.ടി./ എസ്‌.സി.വി.ടി. സര്‍ട്ടിഫിക്കറ്റ്‌ അല്ലെങ്കിൽ ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റ്‌. സ്വന്തമായി ഡിജിറ്റൽ ക്യാമറ വേണം. ഫോട്ടോ എഡിറ്റ്‌ ചെയ്യാനുള്ള സാങ്കേതിക അറിവ്‌ അഭികാമ്യം.


പ്രായപരിധി: 20 - 30 വയസ്സ്‌.


ശമ്പളം: 15000 രൂപ

 

കാസര്‍കോട്‌ ജില്ലാ ഇന്‍ഫര്‍മേഷൻ ഓഫീസിൽ അഭിമുഖം ജൂലായ്‌ 23-ന്‌. ഫോണ്‍: 04994 255 145. തൃശ്ശൂർ ജില്ലയിലേക്കുള്ള അപേക്ഷ pressreleaseprd20@gmail.com  എന്ന ഇ-മെയിലിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജൂലായ്‌ 16. ഫോണ്‍ : 0487 2360644 . മറ്റ്‌ ജില്ലകളിലെ വിശദവിവരങ്ങൾക്ക്‌ അതത്‌ ജില്ലാ ഇന്‍ഫര്‍മേഷൻ ഓഫീസുമായി ബന്ധപ്പെടണം.


Keywords: assistant photographer in Information office; appointment in all districts; basic qualifications; +2