യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ നാഷണൽ ഡിഫൻസ് അക്കാദമി നേവൽ അക്കാദമി എന്നിവിടങ്ങലിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പർ: 10/2021 NDA-II.
ആകെ ഒഴിവുകൾ: 400
നാഷണൽ ഡിഫൻസ് അക്കാദമി – 370 (ആർമി -208, നേവി – 42, എയർ ഫോഴ്‌സ് – 120, നേവൽ അക്കാദമി -30)
യോഗ്യത
ആർമി വിങ് നാഷണൽ ഡിഫെൻസ് അക്കാദമി: 10 +2 പാറ്റേണിലുള്ള പ്ലസ്‌ടു വിജയം / തത്തുല്യം.
എയർഫോഴ്‌സ്, നേവൽ വിങ് നാഷണൽ ഡിഫെൻസ് അക്കാദമി, നേവൽ അക്കാദമി: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, വിഷയമായി പഠിച്ച പ്ലസ്‌ടു / തത്തുല്യം.
നിലവിൽ പ്ലസ്‌ടു അവസാനവർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. പരിശീലനകാലയളവ് കഴിയും വരെ വിവാഹിതരാകാൻ പാടില്ല.
പ്രായം: 2003 ജനുവരി 2 – നും 2006 ജനുവരി 1-നും ഇടയിൽ ജനിച്ചവർക്കും അപേക്ഷിക്കാം.
അപേക്ഷാഫീസ്: 100 രൂപ. എസ്.സി./എസ്.ടി. വിഭാഗത്തിന് ഫീസില്ല. ഓൺലൈനായി ഫീസടയ്‌ക്കാവുന്നതാണ്.
തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷയുടേയും സർവീസ് സെലക്ഷൻ ബോർഡ് ടെസ്റ്റ്/ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
പരീക്ഷ രണ്ട് ഘട്ടമായാണ് നടക്കുക: ആദ്യഘട്ടത്തിൽ മാത്തമാറ്റിക്സിന് 300 മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും. രണ്ടാമത്തെ ഘട്ടത്തിൽ 600 മാർക്കിന്റെ ജനറൽ എബിലിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.
ഓരോ പരീക്ഷയ്ക്കും രണ്ടരമണിക്കൂർ ദൈർഘ്യമായിരിക്കും ഉണ്ടാവുക.
വിശദമായ സിലബസിനായും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.upsc.gov.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 29-06-2021
Keywords: National Defence Academy & Naval Academy Examination
0 Comments