ടെറ്റ് സർട്ടിഫിക്കറ്റിന്റെ കാലപരിധി ഒഴിവാക്കി; ഇനി ആജീവനാന്ത സാധുത

അധ്യാപകർക്കുള്ള ടെറ്റ് സർട്ടിഫിക്കറ്റിന്റെ സാധുതാ കാലപരിധി ഒഴിവാക്കി. ഇനി മുതൽ അധ്യാപക യോഗ്യതാ പരീക്ഷ പാസായൽ സർട്ടിഫിക്കറ്റിന് ആജീവനാന്ത സാധുത ലഭിക്കും. നേരത്തെ ഏഴു വർഷത്തേക്ക് മാതമായിരുന്നു സർട്ടിഫിക്കറ്റിന് സാധുത ഉണ്ടായിരുന്നത്.

മുൻ‌കാ‍ല പ്രാബല്യത്തോടെയാണ് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് എന്നതിനാൽ,  മുൻപ് ടെറ്റ് പാസായവർക്കും ഇതിന്റെ ഗുണം ലഭിക്കും.

എഴു വർഷത്തെ സാധുത അവസാനിച്ചവർക്ക് സർട്ടിഫിക്കറ്റ് പുതുക്കി നൽ‌കാനുള്ള നടപടികൾ സംസ്ഥാനസർക്കാരുകൾ ഉടൻ കൈക്കൊള്ളും.

നാഷണൽ കൌൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ മാർഗരേഖയനുസരിച്ച് സംസ്ഥാനസർക്കാരുകൾ നടത്തുന്ന അധ്യാപക യോഗ്യത പരീക്ഷകൾക്കെല്ലാം ഈ ഉത്തരവ് ബാധകമാണ്.


Keywords: tet certificate validity extended