പി.എസ്.സി പരീക്ഷകൾ ജൂലായ് ഒന്ന് മുതൽ പുനരാരംഭിക്കും. കോവിഡ് പശ്‌ചാത്തലത്തിൽ മാറ്റിവെച്ച പരീക്ഷകളാണ് ആദ്യഘട്ടം നടത്തുക. മുൻ‌പ് ജൂലായിൽ നടത്തുവാൻ പ്രഖ്യാപിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടത്തും. ജൂലായിൽ ആകെ 30 പരീക്ഷകളായിരിക്കും ഉണ്ടാവുക.

പരീക്ഷ എഴുതുമെന്ന് നേരത്തെ ഉറപ്പ് നൽ‌കിയവർക്ക് ജൂൺ 16 മുതൽ അ‌ഡ്‌മിഷൻ ടിക്കറ്റ് ലഭ്യമാകും. ജൂലായ് 31 വരെയുള്ള പുതുക്കിയ പരീക്ഷാ തീയതിയാണ് പി.എസ്.സി പ്രഖ്യാപിച്ചിരിക്കുന്നത്.  

 

പത്താം‌തലം പ്രാഥമിക പരീക്ഷ മുൻ‌പ് എഴുതാനാകാത്തവർക്കായി ജൂലായ് 3 ന് അവസാന ഘട്ടം നടത്തും. അർഹതയുള്ളവർക്ക് ഹാൾടിക്കറ്റ് ജൂൺ 21 മുതൽ ലഭ്യമാകും. വ്യക്തമായ കാരണത്താൽ പരീക്ഷ എഴുതാനാകാത്ത, പി.എസി.സിയെ കാരണം ബോധിപ്പിച്ച ഉദ്യോഗാർത്ഥികൾക്കായാണ് പരീക്ഷ നടത്തുന്നത്.

മേയിൽ നി‌ശ്‌ചയിച്ച് മാറ്റിവയ്ക്കപ്പെട്ട ബിരുദതല പരീക്ഷയ്‌ക്ക് പുതിയ തീയതി ആയിട്ടില്ല.

പി.എസ്.സി അഭിമുഖവും ജൂലായിൽ തന്നെ പുനരാരംഭിക്കും. കെ.എസ്.എസിന്റെ അഭിമുഖം ഓണാവധി കഴിഞ്ഞ് നടത്താൻ പി.എസ്.സി യോഗത്തിൽ തീരുമാനമായി.


keywords: kerala psc, psc exam date, psc hallticket ,