ന്യൂഡൽഹിയിലെ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിൽ 42 ഓഫീസ് സ്റ്റാഫ് ഒഴിവുകൾ.  സ്ഥിരം നിയമനമാണ്.

 

സീനിയർ അസിസ്റ്റന്റ്

ഒഴിവുകൾ: 8

യോഗ്യത: ബിരുദം

പ്രായപരിധി: 27 വയസ്സ്

 

ജൂനിയർ അസിസ്റ്റന്റ്

ഒഴിവുകൾ: 30

യോഗ്യത: എസ്.എസ്.എൽ.സി വിജയം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

പ്രായപരിധി: 27 വയസ്സ്

 

ജൂനിയർ അക്കൌണ്ടന്റ്

ഒഴിവുകൾ: 4

യോഗ്യത: മാത്‌സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയമായുള്ള ബിരുദമോ കൊമേഴ്‌സ് ബിരുദമോ ഉണ്ടായിരിക്കണം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.

പ്രായപരിധി: 27 വയസ്സ്

 

വയസ്സിളവ്: എസ്.സി/എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷവും  ഒ.ബി.സി.വിഭാഗക്കാർക്ക് 3 വർഷവും മറ്റ് അർ‌ഹ വിഭാഗങ്ങൾക്ക് നിയമാനുസൃതവും ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.

 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. പരീക്ഷാതീയതി പിന്നീട് വെബ്സൈറ്റിലൂടെ അറിയിക്കും.

 

അപേക്ഷാഫീസ്: 1500 രൂപ + ജി.എസ്.ടി. എസ്.സി., എസ്.ടി. വിഭാഗക്കാർ, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

 

വിജ്ഞാപനത്തിനായി സന്ദര്‍ശിക്കുക: Notification 

വിശദവിവരങ്ങൾക്കായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.natboard.edu.in

അപേക്ഷ ഓണ്‍ലൈനായി ജൂലായ് 15 മുതൽ സ്വീകരിച്ചു ത‌ുടങ്ങും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 14-08-2021

 

Kewwords NBEMS recruitment, NATIONAL BOARD OF EXAMINATIONS IN MEDICAL SCIENCES