ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് 01/2022 ബാ‍ച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കാണ് അവസരം. ജൂലായ് 2 മുതൽ ഓൺലൈനായി അപേക്ഷിക്കാം.

 

ആകെ ഒഴിവുകൾ: 350

നാവിക് (ജനറൽ ഡ്യൂട്ടി) – 260

നാവിക് (ഡൊമെസ്റ്റിക് ബ്രാ‍ഞ്ച്) – 50

യാന്ത്രിക് (മെക്കാനിക്കൽ) – 20

യാന്ത്രിക് (ഇലക്ട്രിക്കൽ) -13

യാന്ത്രിക് (ഇലക്ട്രോണിക്സ്) – 7

 

യോഗ്യത

നാവിക് (ജനറൽ ഡ്യൂട്ടി): മാത്‌സ്, ഫിസിക്സ് വിഷയങ്ങൾ പഠിച്ച് 10, +2 പാസായിരിക്കണം.

 

നാവിക് (ഡൊമെസ്റ്റിക് ബ്രാ‍ഞ്ച്): പത്താം ക്ലാസ് വിജയം.

 

യാന്ത്രിക്: പത്താം ക്ലാസ്സ് വിജയം. മൂന്നോ നാലോ വർഷത്തെ ഇലൿട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻ (റേഡിയോ/പവർ) ഡിപ്ലോമ. അല്ലെങ്കിൽ പ്ലസ്‌ടുവും രണ്ടോ മൂന്നോ വർഷത്തെ ഇലക്ട്രിക്കൽ /മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ ടെലി കമ്മ്യൂണ്ണിക്കേഷൻ (റേഡിയോ / പവർ) ഡിപ്ലോമ.

ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻ (റേഡിയോ/ പവർ) എന്നീ വിഷയങ്ങൾക്ക് തത്തുല്യമായ വിഷയങ്ങളും പരിഗണിക്കും.

 

പ്രായം: 18 – 22 വയസ്സ്.  നാവിക് (ജനറൽ ഡ്യൂട്ടി), യാന്ത്രിക് തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർ 2000 ഫെബ്രുവരി ഒന്നിനും 2004 ജനുവരി 31- നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)

നാവിക് (ഡൊമെസ്റ്റിക് ബ്രാ‍ഞ്ച്) തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർ 2000 ഏപ്രിൽ ഒന്നിനും 2004 മാർച്ച് 31-നും ഇടയിൽ ജനിച്ചാവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)

 

വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.joinindiancoastguard.cdac.in

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 16-07-2021


Keywords: Indian coast guard recruitment