വേരിയബിൾ എനർജി സൈക്ലോട്രോൺ സെന്ററിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകൾ 52. കൊൽക്കത്തയിലാണ് ഒഴിവുകൾ.
തസ്‌തികകൾ
1. ഫീമെയിൽ നഴ്‌സ്
ഒഴിവുകൾ: 1
യോഗ്യത: ഹയർ സെക്കൻഡറിയും നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫ് ഡിപ്ലോമയും വേണം. എ ഗ്രേഡ് നഴ്‌സായി രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
ശമ്പളം: 44900 രൂപ
2. സബ് ഓഫീസർ
ഒഴിവുകൾ: 1
യോഗ്യത: കെമിസ്ട്രി ഒരു വിഷയമായി പഠിച്ച സയൻസ് പ്ലസ് ടു അലെങ്കിൽ തത്തുല്യം. നാഗ്‌പുരിലെ നാഷണൽ ഫയർ സർവീസ് കോളേജിൽ നിന്ന് സബ് ഓഫീസർ കോഴ്‌സ് വിജയിച്ചിരിക്കണം. 12 മുതൽ 15 വർഷത്തെ പ്രവൃത്തി പരിചയവും വേണം.
ശമ്പളം: 35400 രൂപ
3. ഡ്രൈവർ
ഒഴിവുകൾ: 3
യോഗ്യത: പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. മോട്ടോർ മെക്കാനിസം അറിഞ്ഞിരിക്കണം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം.
ശമ്പളം: 19900 രൂപ
4. വർക്ക് അസിസ്റ്റന്റ് A
ഒഴിവുകൾ: 5
യോഗ്യത: പത്താം ക്ലാസ് വിജയം
ശമ്പളം: 18000 രൂപ
5. കാന്റീൻ അറ്റൻഡന്റ്
ഒഴിവുകൾ: 2
യോഗ്യത: പത്താം ക്ലാസ് / തത്തുല്യം
ശമ്പളം: 18000 രൂപ
6. സ്റ്റൈപൻഡറി ട്രെയിനി കാറ്റഗറി I
ഫിസിക്സ്
ഒഴിവുകൾ: 4
യോഗ്യത: മാത്തമാറ്റിക്സ് / കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ് സബ്‌സിഡയറിയായി പഠിച്ച ഫിസിക്സ് ബിരുദം. മിനിമം 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
സ്റ്റൈപ്പൻഡ്: 16000 -18000 രൂപ
ഇലക്ട്രോണിക്സ്
ഒഴിവുകൾ: 5
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ
സ്റ്റൈപ്പൻഡ്: 16000 -18000 രൂപ
മെക്കാനിക്കൽ
ഒഴിവുകൾ: 1
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ
സ്റ്റൈപ്പൻഡ്: 16000 -18000 രൂപ
സിവിൽ
ഒഴിവുകൾ: 1
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ
സ്റ്റൈപ്പൻഡ്: 16000 -18000 രൂപ
7. സ്റ്റൈപെൻഡറി ട്രെയിനി
കാറ്റഗറി II
ഫിസിക്സ്
ഒഴിവുകൾ: 3
യോഗ്യത: പത്താം ക്ലാസ് വിജയം. രണ്ടു വർഷത്തിൽ കുറയാത്ത ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ. ട്രേഡ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയമായി പഠിച്ച സയൻസ് പ്ലസ്‌ടു വിജയം.
സ്റ്റൈപ്പൻഡ്: 10500 -12500 രൂപ
കംപ്യൂട്ടർ
ഒഴിവുകൾ: 2
യോഗ്യത: പത്താം ക്ലാസ് വിജയം. രണ്ടു വർഷത്തിൽ കുറയാത്ത ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ. ട്രേഡ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയമായി പഠിച്ച സയൻസ് പ്ലസ്‌ടു വിജയം.
സ്റ്റൈപ്പൻഡ്: 10500 -12500 രൂപ
ഇലക്ട്രോണിക്സ്
ഒഴിവുകൾ: 9
ഇൻസ്ട്രുമെന്റേഷൻ
ഒഴിവുകൾ: 1
ഇലക്ട്രിക്കൽ
ഒഴിവുകൾ: 6
മെഷിനിസ്റ്റ്
ഒഴിവുകൾ: 3
ഫിറ്റർ
ഒഴിവുകൾ: 2
റെഫ്രിജറേഷൻ/ എയർ കണ്ടീഷനിംഗ്
ഒഴിവുകൾ: 3
യോഗ്യത: 60 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് / രണ്ടു വർഷത്തെ അപ്രന്റിസ് ഷിപ്പ് ട്രെയിനിംഗ്. അല്ലെങ്കിൽ ഒരു വർഷത്തെ ഐ.ടി.ഐ. സർറ്റിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തി പരിചയം / അപ്രന്റിസ്ഷിപ്പ് പരീശീലനം.
സ്റ്റൈപ്പൻഡ്: 10500 -12500 രൂപ
തിരഞ്ഞെടുപ്പ്: പ്രിലിമിനറി, അഡ്വാൻസ്‌ഡ് ടെസ്റ്റ്, സ്‌കിൽ ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
ഒരു മണിക്കൂർ പരീക്ഷയായിരിക്കും പ്രിലിമിനറി ടെസ്റ്റിൽ ഉണ്ടാവുക. മാത്തമാറ്റിക്സ്, സയൻസ്, ജനറൽ അവയർനസ് എന്നിവയിൽനിന്ന് ചോദ്യങ്ങളുണ്ടായിരിക്കും.
രണ്ടാമത്തെ ഘട്ടമായ അഡ്വാൻസ്‌ഡ് ടെസ്റ്റിൽ ബന്ധപ്പെട്ട ട്രേഡിലെ ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഈ രണ്ട് ഘട്ടങ്ങൾക്കും ശേഷമായിരിക്കും സ്കിൽ ടെസ്റ്റ് നടത്തുക.
അപേക്ഷാ ഫീസ്: സബ് ഓഫീസർ, സ്റ്റൈപെൻഡറി ട്രെയിനി തസ്‌തികയിൽ അപേക്ഷിക്കുവാൻ 150 രൂപ.
മറ്റ് തസ്‌തികകളിലേക്ക് 100 രൂപ.
ഓൺലൈനായി ഫീസടയ്‌ക്കുവാനുള്ള സൌകര്യം വെബ്സൈറ്റിലുണ്ട്.
ശാരീരിക യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification
അപേക്ഷ സമർപ്പിക്കാനായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.vecc.gov.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 20-05-2021
Keywords: variable energy cyclotron centre recruitment
0 Comments