തിരുവിതാം‌കൂർ ദേവസ്വം ബോർഡിൽ അസിസ്റ്റന്റ് എൻ‌ജിനീയർ (എൻ‌വയോണ്മെന്റ്) തസ്‌തികയ്‌ക്ക് അപേക്ഷിച്ചവർ രേഖകൾ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.

പേര്, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, ജാതിസംവരണം, പ്രവൃത്തിപരിചയം, ആനുകൂല്യങ്ങൾ മറ്റെന്തിലും ഉണ്ടെങ്കിൽ അത്, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ആണ് സ്കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യേണ്ടത്.

അപ്‌ലോഡ് ചെയ്‌ത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സെക്രട്ടറി, കേരള ദേവസ്വം ബോർഡ് ബിൽഡിംഗ്, ആയുർവേദ കോളേജ് ജംഗ്ഷൻ, തിരുവനന്തപുരം  - 695 001 എന്ന വിലാസത്തിൽ തപാൽ മുഖാന്തിരം അയക്കണം. കവറിനു പുറത്ത് തസ്‌തികയുടെ പേര് കാ‍റ്റഗറി നമ്പർ എന്നിവ രേഖപ്പെടുത്തിയിരിക്കണം.

തപാൽ മെയ് 20 – നകം ലഭിച്ചിരിക്കണം


Keywords:  Thiruvaithamkoor devaswom board  Assistant Engineer