സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ 5121 ജൂനി യർ അസോസിയേറ്റ്സ്‌ (കസ്റ്റമർ സെയിൽ ആൻഡ്‌ സപ്പോർട്ട്‌) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. കേരളത്തിൽ 119 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാം. പരസ്യ വിജ്ഞാപന നമ്പർ: CRPD/CR/2021-22/09

കേരള സർക്കിളിൽ ഉൾപ്പെട്ടിരിക്കുന്ന ലക്ഷദ്വീപിൽ 3 ഒഴിവുണ്ട്‌.

ഒരാൾക്ക് ഒരു സംസ്ഥാനത്തിലെ ഒഴിവിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷിക്കുന്നവർക്ക്‌ ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

 

യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദം. അല്ലെങ്കിൽ തത്തുല്യം. ഇൻറഗ്രേറ്റഡ്‌ ഡ്യൂവൽ ഡിഗ്രിയുള്ളവർ 16.08.2021- നുള്ളിൽ പാസായ സർട്ടിഫിക്കറ്റ്‌ നേടിയിരിക്കണം. അവസാനവർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഇവർ, തിരഞ്ഞെടുക്കപ്പെട്ടാൽ 16.08.2021-ന്‌ മുൻപ് ഡിഗ്രി പാസായ സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം.


പ്രായം: 20 - 28 വയസ്സ്‌. 01-04.2021 തീയതി വെച്ചാണ്‌ പ്രായം കണക്കാക്കുക. 02-04-1993-നും 01-04-2001-നും ഇടയിൽ ജനിച്ചവർക്ക്‌ അപേക്ഷിക്കാം. (രണ്ട്‌ തീയതികളും ഉൾപ്പെടെ). എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷവും മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതവും ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.

 

തിരഞ്ഞെടുപ്പ്‌: ഓൺലൈൻ പരീക്ഷയുടെയും പ്രാദേശികഭാ

ഷാ പരിക്ഷയുടെയും അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പ്‌ നടത്തുക. ഓൺലൈൻ പരിക്ഷയിൽ പ്രിലിമിനറിയും മെയിനും ഉണ്ടായിരിക്കും.

 

പരീക്ഷ: പ്രിലിമിനറി പരീക്ഷയ്ക്ക്‌ ഇംഗ്ലീഷ്‌ ലാംഗ്വേജ്‌,  ന്യൂമറിക്കൽ എബിലിറ്റി, റീസണിങ്‌ എന്നിവിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. മെയിൻ പരീക്ഷയിൽ

ജനറൽ / ഫിനാൻഷ്യൽ അവയർനസ്‌, ജനറൽ ഇംഗ്ലീഷ്‌, ക്വാണ്ടിറ്റേറ്റീവ്‌ ആപ്റ്റിവ്യൂഡ്‌, റീസണിങ്‌ എബിലിറ്റി ആൻഡ്‌ കംപ്യൂട്ടർ ആപ്റ്റിറ്വൂഡ്‌ എന്നിവയിൽനിന്നായിരിക്കും ചോദ്യങ്ങളുണ്ടാകുക..

പ്രിലിമിനറി പരിക്ഷ ജൂണിലായിരിക്കും നടക്കുക. പരിക്ഷയ്ക്ക്‌ പോകുമ്പോൾ അഡ്മിറ്റ്‌ കാർഡിൽ പതിച്ച പാസ്പോർ ട്ട്‌ സൈസ്‌ ഫോട്ടോ കൂടാതെ രണ്ട്‌ ഫോട്ടോ കൈയിൽ കരുതേണ്ടതാണ്. അല്ലാത്തപക്ഷം പരീക്ഷ എഴുതുവാൻ അനുവദിക്കുന്നതല്ല,


പരീക്ഷാകേന്ദ്രങ്ങൾ:  പ്രിലിമിനറി, മെയിൻ പരീക്ഷയ്ക്ക്‌ കേരഉത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം,

കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌; തിരുവനന്തപുരം, തൃശ്ശൂർ

എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും ലക്ഷദ്വീപിൽ കവരത്തിയിലാണ്‌ പരീക്ഷാകേന്ദ്രം.


പ്രീ എക്‌സാമിനേഷൻ ട്രെയിനിങ്‌: എസ്‌.സി./ എസ്‌.ടി./ വിമുക്ത ഭടൻ/ റിലിജിയസ്‌ മൈനോറിട്ടി എന്നിവർക്കായി എസ്‌.ബി.ഐ. നടത്തുന്ന പ്രീ എക്‌സാമിനേഷൻ ട്രെയിനിങ്‌ കേരളത്തിൽ പരീക്ഷാകേന്ദ്രങ്ങളുള്ള സ്ഥലങ്ങ ളിലായിരിക്കും ഉണ്ടാവുക.  കോവിഡ് വ്യാപന സാഹചര്യത്തിൽ ഓൺലൈൻ ട്രെയിനിംങായിരിക്കും ഉണ്ടാകുക.


അപേക്ഷാ ഫീസ്‌: 750 രൂപ. എസ്‌.സി./എസ്‌.ടി./ഭിന്നശേ ഷി/ വിമുക്തഭടന്മാർ എന്നിവർക്ക്‌ അപേക്ഷാ ഫീസില്ല. ഓൺലൈനായിഫീസടയ്ക്കാം.

 

അപേക്ഷ: വിശദവിവരങ്ങംക്കും അപേക്ഷ സമർപ്പിക്കാനുമായി www.sbi.co.in എന്ന വെബ്സൈറ്റ്‌ സന്ദർശിക്കുക.

വെബ്സൈറ്റിലെ കരിയർ സെക്ഷനിൽ Recruitment of Junior Associates 2021 എന്ന ലിങ്ക് വഴി അപേക്ഷിക്കാം.

അപേക്ഷാ സമർപ്പണ വേളയിൽ ഫോട്ടോ, ഒപ്പ്, ഇടത് തള്ളവിരലടയാളം സ്വന്തം കൈപ്പടയിൽ എഴുതിയ ഡിക്ലറേഷൻ എന്നിവ അപ്‌ലോഡ് ചെയ്യണം.

കൈപ്പടയിൽ എഴുതേണ്ട ഡിക്ലറേഷൻ  മാതൃക വെബ്സൈറ്റിലുള്ള വിജ്ഞാപനത്തിലുണ്ട്.

അപേക്ഷയുടെ പ്രിന്റൌട്ട് എങ്ങോട്ടും അയയ്ക്കേണ്ടതില്ല. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 20-05-2021

Keywords: Bank Recruitment, sbi junior associate exam, sbi recruitment,