ഫെബ്രുവരി 20, 25, മാർച്ച് 6, 13 തീയതികളിലായി നടന്ന പി.എസ്.സി. പത്താംതലം പ്രാഥമിക പരീക്ഷ എഴുതാനാകാത്തവർക്ക് പരീക്ഷ വീണ്ടും നടത്തും.

പരീക്ഷ എഴുതാൻ അർഹത നേടിയിട്ടും വ്യക്തമായ കാരണത്താൽ എഴുതാനാകാത്തവർക്കാണ് അഞ്ചാം ഘട്ടമായി പരീക്ഷ നടത്തുക. ഇവർ നിശ്ചിത തീയതിക്കകം പരീക്ഷാതീയതി മാറ്റിക്കിട്ടാൻ അപേക്ഷിച്ചിട്ടുണ്ടാകണം.

 7000-ത്തിലധികം പേർ പരീക്ഷ എഴുതാനുണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്.  ഇവരുടെ കൂടി പരീക്ഷ കഴിഞ്ഞ് മൂല്യനിർണയം പൂർത്തിയാക്കിയ ശേഷമേ മുഖ്യ പരീക്ഷകൾക്കുള്ള പട്ടിക പ്രസിദ്ധീകരിക്കൂ.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും


Keywords: PSC 10th Level Preliminary Examination;